മികച്ച നിരൂപക പ്രശംസ നേടി മുന്നേറുന്ന അരുൺരാജ കാമരാജിന്റെ തമിഴ് ചിത്രം ‘കനാ’ കേരളത്തിലെ തിയേറ്ററുകളിലും റിലീസിനെത്തുന്നു. ജനുവരി 4 നാണ് ചിത്രത്തിന്റെ കേരള റിലീസ്. ‘കനാ’ എന്നാൽ കനവ് എന്നാണ് അർത്ഥം. ഒരു പെൺകുട്ടിയുടെ കനവിന്റെ കഥ പറയുന്ന ചിത്രത്തിൽ ഐശ്വര്യാ രാജേഷ്​ ആണ് പ്രധാന വേഷത്തിലെത്തുന്നത്. ഒരു വനിതാ ക്രിക്കറ്ററുടെ കഥയാണ് ‘കനാ’.

kanaa, kanaa tamil film, kanaa tamil movie, kanaa tamil movie kerala release, aishwarya rajesh, കനാ, തമിഴ് സിനിമ, ഐശ്വര്യാ രാജേഷ്‌, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

പ്രമേയം കൊണ്ട് ‘ദംഗൽ’, ‘ചക് ദേ ഇന്ത്യ’ പോലുള്ള സ്പോർട്സ് സിനിമാഗണത്തിൽ കൂട്ടാമെങ്കിലും ‘ഇരുധി സുട്രു’ എന്ന ചിത്രത്തിനു ശേഷം തമിഴിൽ ഉണ്ടായ​ ഏറ്റവും രസകരമായ സ്പോർട്സ് ഡ്രാമയാണ് ‘കനാ’. വിജയ് സേതുപതി ചിത്രം ‘സീതാക്കാതി’, ധനുഷ് നായകനാവുന്ന ‘മാരി2’, ജയം രവി ചിത്രം ‘അടങ്ക മറു’, വിഷ്ണുവിശാൽ ചിത്രം ‘സിലുക്കുവാരുപെട്ടി സിങ്കം’ എന്നിവയ്ക്ക് ഒപ്പമാണ് റിലീസിനെത്തിയതെങ്കിലും പ്രമേയം കൊണ്ട് ശ്രദ്ധേയമാകുന്ന ‘കനാ’ ബോക്സ് ഓഫീസിൽ ഒരിടം നേടിയെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

Read More: വനിതാ ക്രിക്കറ്ററുടെ കഥയുമായി ‘കനാ’; തമിഴിൽ നിന്നും മറ്റൊരു ശ്രദ്ധേയ ചിത്രം കൂടി

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ കളിക്കണമെന്ന് സ്വപ്നം കാണുന്ന ഒരുൾനാടൻ പട്ടണത്തിലെ കൗസല്യ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. സ്പോർട്സിനോടുള്ള അവളുടെ ഇഷ്ടം അച്ഛനിൽ നിന്നും പകർന്നതാണ്. 2007 ലെ ലോകകപ്പിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടപ്പോൾ കണ്ണീരണിഞ്ഞ ഒരച്ഛന്റെ മകളാണ് കൗസല്യ. ആ കണ്ണീരു കണ്ട് കൗസല്യയെന്ന കുട്ടിയുടെ ഉള്ളിൽ വളർന്ന പ്രണയമായിരുന്നു ക്രിക്കറ്റ് എന്നത്. അച്ഛന്റെ മുഖത്ത് നഷ്ടപ്പെട്ട ചിരി തിരിച്ചു കൊണ്ടുവരാനായി ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്ററാവാൻ ആ പെൺകുട്ടി ആഗ്രഹിക്കുന്നു. ക്രിക്കറ്റിനെ പ്രണയിക്കുന്ന പെൺകുട്ടിയായി ഐശ്വര്യയെത്തുമ്പോൾ മകൾ ലോകകപ്പിൽ വിജയിക്കുന്നതു കാണാൻ ആഗ്രഹിക്കുന്ന മുരുഗേശൻ എന്ന അച്ഛനായി സത്യരാജാണ് എത്തുന്നത്.

ഒരു സ്പോർട്സ് ചിത്രം എന്നതിനപ്പുറത്തേക്ക്, കൊടുംവരൾച്ചയ്ക്ക് ശേഷം ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഒരു കർഷകന്റെ പോരാട്ടങ്ങളെ കൂടി മനോഹരമായി ആവിഷ്കരിക്കുന്നുണ്ട് ‘കനാ’. ക്രിക്കറ്റ്, സ്ത്രീ ശാക്തീകരണം, കൃഷിയുടെ പ്രാധാന്യം, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം, പൂർത്തികരിക്കാനാവാതെ പോവുന്ന സ്വപ്നങ്ങൾ, ലിംഗസമത്വം തുടങ്ങി നിരവധി വിഷയങ്ങൾ ‘കനാ’യിൽ പ്രതിപാദിക്കുന്നുണ്ട്. ഏതുകാലത്തും പ്രസക്തിയുള്ള വിഷയങ്ങളാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. പതിവു സ്പോർട്സ് ഡ്രാമകളുടെ പാറ്റേണില്ലല്ല ‘കനാ’ ഒരുക്കിയിരിക്കുന്നത്.

ഗാനരചയിതാവും പാട്ടുകാരനും നടനുമൊക്കെയായ അരുൺരാജ കാമരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘കനാ’. അരുൺരാജ കാമരാജിന്റെ കോളേജ്‌കാലം മുതലുള്ള സുഹൃത്തും നടനുമായ ശിവകാര്‍ത്തികേയനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശിവകാർത്തികേയൻ​ ആദ്യമായി നിർമ്മാതാവുന്ന ചിത്രം കൂടിയാണ് ‘കനാ’. ശിവകാര്‍ത്തികേയൻ, സത്യരാജ് എന്നിവർക്കൊപ്പം ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും എത്തിയ നിരവധി ക്രിക്കറ്റ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദിബു ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook