ദുൽഖർ സൽമാന്റെ ‘കമ്മട്ടിപ്പാടം’ സിനിമയിലൂടെയാണ് ഷോൺ റോമിയെ മലയാളികൾ തിരിച്ചറിയുന്നത്. ചിത്രത്തിൽ അനിത എന്ന കഥാപാത്രത്തെയാണ് ഷോൺ അവതരിപ്പിച്ചത്. രൂപത്തിലും അഭിനയത്തിലും ഷോൺ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. പിന്നീട് മോഹൻലാലിന്റെ ലൂസിഫറിലും നാടൻ പെൺകുട്ടിയുടെ വേഷമായിരുന്നു ഷോണിന്.
Read Here: ഹാപ്പി ബെര്‍ത്ത്‌ഡേ കുഞ്ഞിക്ക
എന്നാൽ ഷോണിന്റെ പുതിയൊരു ഫോട്ടോ കണ്ടവർ ചോദിക്കുന്നത് കമ്മട്ടിപ്പാടത്തിലും ലൂസിഫറിലും കണ്ട പെൺകുട്ടിയാണോ ഇതെന്നാണ്. തന്റെ ഫോട്ടോഷൂട്ടിൽനിന്നുള്ളൊരു ചിത്രമാണ് ഷോൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സ്വിം സ്യൂട്ടായിരുന്നു ഷോണിന്റെ വേഷം. ഗ്ലാമറസായ ഷോണിന്റെ ചിത്രം ചിലരെയൊക്കെ അതിശയപ്പെടുത്തുന്നുണ്ട്.
മോഡല്‍ രംഗത്തു നിന്നാണ് ഷോൺ അഭിനയരംഗത്തേക്കു വരുന്നത്. ‘നീലാകാശം പച്ചക്കടൽ ചുവന്നഭൂമി’യിൽ നായികയുടെ കൂടെ നടക്കുന്ന കുട്ടിയായി അഭിനയിച്ചിരുന്നു. പക്ഷേ കമ്മട്ടിപ്പാടം സിനിമയാണ് ഷോണിനെ സുപരിചിതയാക്കിയത്.
View this post on Instagram
ബെംഗളൂരുവിലാണ് മലയാളിയായ ഷോൺ റോമിയുടെ തമാസം. മോഡലാണെങ്കിലും സിനിമയാണ് ഷോണിന് ഏറെ ഇഷ്ടം.