സൂപ്പർ സ്റ്റാർ രജനീകാന്തിന്രെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരണവുമായി കമൽഹാസൻ. ക്യമറകൾ എവിടെയാണെന്ന് രജനീകാന്തിന് കൃത്യമായിട്ട് അറിയാമെന്ന് കമൽഹാസൻ പ്രതികരിച്ചു. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ പ്രവേശനത്തെപ്പറ്റിയുടെ തന്റെ നിലപാട് രജനീകാന്തിനെ നേരിട്ട് അറിയിക്കുമെന്നും കമൽഹാസൻ പറഞ്ഞു.

തമിഴ് രാഷ്ട്രീയത്തിലേക്ക് താൻ എത്തുമെന്നും ആരാധകർ ഇതിനായി തയാറായി ഇരിക്കണമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ എതിർപ്പാണ് മൂലധനം എന്നും നാട്ടിലെ ഇപ്പോഴത്തെ വ്യവസ്ഥിതിക്ക് എതിരെ പൊരുതാൻ തയാറാകണമെന്നും രജനി ആരാധകരോട് പറഞ്ഞിരുന്നു.

അടുത്തിടെ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രജനി തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇതു വലിയ ചർച്ചയായിരുന്നു. പിന്നീട് മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ‘ദയവു ചെയ്ത് രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കരുത്’ എന്നാണ് സൂപ്പർ സ്റ്റാർ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ