scorecardresearch

പുതിയ ചിത്രത്തിന്റെ പേര് ഗണപതി, എങ്ങനെയുണ്ട് എന്ന് രജനി, അത്ര പോരാ എന്ന് കമൽ; രസകരമായ ഓർമ്മ പങ്കു വച്ച് സൂപ്പർ താരം

അദ്ദേഹം ചോദിച്ചു പേര് എങ്ങനെ? ഞാൻ പറഞ്ഞു അത്ര പോരാ. അതെന്താ നല്ല ബലമുള്ള പേരല്ലേ എന്നായി അദ്ദേഹം. അത് ശരിയല്ല എന്ന് ഞാനും

അദ്ദേഹം ചോദിച്ചു പേര് എങ്ങനെ? ഞാൻ പറഞ്ഞു അത്ര പോരാ. അതെന്താ നല്ല ബലമുള്ള പേരല്ലേ എന്നായി അദ്ദേഹം. അത് ശരിയല്ല എന്ന് ഞാനും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kamal Hassan, Rajnikanth, Tamil Film news, Film News, iemalayalam, malayalam indian express

Kamal Hassan Recalls How He Misheard Rajinikanth's Film Title

തമിഴ് സൂപ്പർ താരങ്ങളായ രജനി-കമൽ എന്നിവർ തമ്മിലുള്ള സൗഹൃദം ഏറെ പ്രസിദ്ധമാണ്. മത്സര ബുദ്ധിയോടെ സിനിമകൾ ചെയ്യുന്ന കാലത്തും ആ സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. ഇരുവരും സിനിമ അഭ്യസിച്ചത് കെ ബാലചന്ദർ എന്ന തട്ടകത്തിൽ നിന്നായതു കൊണ്ടാവാം കമലും രജനിയും ഉറ്റസുഹൃത്തുക്കളും സിനിമയിൽ പരസ്പരം ഉപദേശം തേടുന്നവരുമാണ്.

Advertisment

രജനികാന്തിനെക്കുറിച്ച് കമൽഹാസൻ സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചാരം നേടുകയാണ് ഇപ്പോൾ. രജനികാന്ത് പറഞ്ഞത് കമൽ തെറ്റായി കേട്ടതിന്റെ ഒരു കഥയാണ് ഉലകനായകൻ വിഡിയോയിൽ പറയുന്നത്.

'ഒരു കല്യാണ മണ്ഡപത്തിൽ വച്ച് രജനി വന്നു താൻ ഒരു പുതിയ ചിത്രം ചെയ്യുകയാണ് എന്ന് പറഞ്ഞു. എന്റെ ചെവിയിലാണ് അദ്ദേഹം അത് പറഞ്ഞത്. ചിത്രത്തിന്റെ പേര് അദ്ദേഹം 'ദളപതി' എന്ന് പറഞ്ഞത് ഞാൻ കേട്ടത് 'ഗണപതി' എന്നാണ്. അദ്ദേഹം ചോദിച്ചു പേര് എങ്ങനെ? ഞാൻ പറഞ്ഞു അത്ര പോരാ. അതെന്താ നല്ല ബലമുള്ള പേരല്ലേ എന്നായി അദ്ദേഹം. അത് ശരിയല്ല എന്ന് ഞാനും. പിന്നെയാണ് മനസ്സിലായത് ഞാൻ കേട്ടത് തെറ്റിയതാണ് എന്ന്. 'ദളപതി' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഞങ്ങളുടെ ഫാൻസ്‌ തമ്മിൽ കടുത്ത മത്സരമൊക്കെയുണ്ട്. പക്ഷേ ഞങ്ങൾ രണ്ടു പേരും മാത്രമാകുമ്പോൾ സംസാരിക്കുന്നത് എന്ത് എന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. ഫാൻസ്‌ മത്സരമൊക്കെ ഞങ്ങളും അങ്ങനെ വെറുതെ വിട്ടിരിക്കുകയാണ്. കാരണം രണ്ടു ഗോൾ പോസ്റ്റ് ഉണ്ടെങ്കിലേ മാച്ച് ഉള്ളൂ.

Advertisment

ഒരിക്കൽ ഈ ആള് ദേഷ്യപ്പെട്ടു എന്നോട് വന്നു പറഞ്ഞു - എനിക്കിത് മടുത്തു, ഞാൻ പോവുകയാണ്. എന്നിട്ടു അതിനെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിക്കുകയാണ്. അഭിപ്രായം ചോദിയ്ക്കാൻ വന്ന സ്ഥലം ഏതാണ് എന്ന് നോക്കൂ… ഞാൻ പറഞ്ഞു, അങ്ങനെയൊക്കെ ചെയ്‌താൽ നിങ്ങൾ വിവരമറിയും.

നിങ്ങൾ പോയാൽ എന്നെയും പോകാൻ പറയും. വെറുതെ എന്റെ ജീവിതം ഇല്ലാതെയാക്കരുത്, മരാദ്യയ്ക്ക് ഇവിടെ ഇരുന്നു നിങ്ങളുടെ ജോലി ചെയ്യൂ…'

മമ്മൂട്ടി രജനികാന്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് 'ദളപതി.'

Kamal Haasan Rajnikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: