scorecardresearch
Latest News

ആ കമൽചിത്രങ്ങളെല്ലാം വിജയമായിരുന്നു, വിക്രമും ബോക്സ്ഓഫീസ് കീഴടക്കും; പ്രവചനവുമായി ആരാധകൻ

കമൽഹാസന്റെ വിജയചിത്രങ്ങളുടെ പിറകിലെ രസകരമായൊരു സാമ്യം ചൂണ്ടികാട്ടി ആരാധകൻ

ആ കമൽചിത്രങ്ങളെല്ലാം വിജയമായിരുന്നു, വിക്രമും ബോക്സ്ഓഫീസ് കീഴടക്കും; പ്രവചനവുമായി ആരാധകൻ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രം ‘വിക്രം’ ജൂൺ മൂന്നിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. വിക്രമും ബോക്സ് ഓഫീസ് വിജയമാവുമെന്ന് പ്രവചിക്കുകയാണ് ഒരു കമൽ ആരാധകൻ. രസകരമായൊരു വസ്തുത ചൂണ്ടികാട്ടികൊണ്ടാണ് ശ്രീരാം എന്ന ആരാധകന്റെ പ്രവചനം.

കമൽഹാസന്റെ 230 ചിത്രങ്ങളിൽ ‘വി’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന 9 ചിത്രങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്തതെന്നും അവയെല്ലാം ഏറെ നിരൂപക പ്രശംസ നേടുകയും ജനപ്രീതി നേടുകയും ഹിറ്റ് അടിക്കുകയും ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായിരുന്നുവെന്നാണ് ശ്രീറാം കുറിക്കുന്നത്.

വരുമായിന്‍ നിറം സിഗപ്പ്, വാഴ്വെ മായം, വിക്രം, വെട്രി വിഴ, വിരുമാടി, വസൂൽ രാജ എംബിബിഎസ്, വേട്ടയാട് വിളയാട്, വിശ്വരൂപം 1, വിശ്വരൂപം 2 എന്നിവയാണ് ‘V’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന കമൽഹാസൻ ചിത്രങ്ങൾ. ഇതെല്ലാം തന്നെ മികച്ച നിരൂപക പ്രശംസ കിട്ടിയ ചിത്രങ്ങളാണ്. അതിനാൽ തന്നെ ഈ നിരയിൽ വരുന്ന ‘വി’യിൽ ആരംഭിക്കുന്ന വിക്രമും ബ്ലോക്ക്ബസ്റ്റർ ആവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ട്വീറ്റിൽ പറയുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ റിലീസിന് മുൻപു തന്നെ 200 കോടി ക്ലബില്‍ ഇടംനേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ്, ഓവർസീസ് റൈറ്റുകൾ വിറ്റുപോയതിലൂടെയാണ് വിക്രം റിലീസിനു മുൻപെ ഈ നേട്ടം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.

കമൽഹാസിനൊപ്പം നിരവധി മലയാളതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് എന്നിവരാണ് വിക്രമിലെ മറ്റു മലയാളിതാരങ്ങൾ. ഒപ്പം വിജയ് സേതുപതി, സൂര്യ എന്നിവരും ചിത്രത്തിലുണ്ട്. അതിഥി വേഷത്തിലാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. സൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു.

കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kamal haasans movie titles starting with v interesting observation