കമല്‍ഹാസന്റെ മുന്‍ഭാര്യ സരിക സ്വത്തുക്കള്‍ നഷ്ടപ്പെട്ട് പെരുവഴിയില്‍. അമ്മയുടെ മരണത്തെതുടര്‍ന്നാണ് സരിക കടുത്ത പ്രതിസന്ധിയിലായത്. കഴിഞ്ഞ നവംബറിലാണ് സരികയുടെ അമ്മ കമല്‍ താക്കൂര്‍ മരിച്ചത്. അമ്മയുടെ വില്‍പ്പത്രത്തില്‍ മുംബൈ ജുഹുവിലെ ഫ്‌ളാറ്റ് ഉള്‍പ്പെടെ മുഴുവന്‍ സ്വത്തുക്കളും കുടുംബ സുഹൃത്തായ ഡോ. വിക്രം താക്കൂറിന്റെ പേരിലാണ് എഴുതിവച്ചിരിക്കുന്നത്. ഇതോടെയാണ് സരിക പ്രതിസന്ധിയാലായത്.

വില്‍പ്പത്രം നിലനില്‍ക്കുന്നതിനാല്‍ സരികയ്ക്ക് സ്വത്തുക്കളുടെമേല്‍ അവകാശം സ്ഥാപിക്കാനാവില്ല. ഇതോടെ താമസിക്കാന്‍ ഒരിടമില്ലാതെ കഷ്ടപ്പെടുകയാണ് സരിക. എന്നാല്‍ സരികയുടെ അവസ്ഥയറിഞ്ഞ് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍. ആമിറിന്റെ ഇളയ സഹോദരിയുടെ അടുത്ത സുഹൃത്താണ് സരിക.

2004 ൽ കമല്‍ഹാസനുമായി വേര്‍പിരിഞ്ഞ സരിക, കുറച്ചു നാളുകളായി മുംബൈയിലെ ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ഇളയ മകള്‍ ശ്രുതി ഹാസന് മുംബൈയില്‍ സ്വന്തമായി വീടുണ്ട്. അക്ഷര ചെന്നൈയില്‍ കമല്‍ഹാസനൊപ്പമാണ് താമസിക്കുന്നത്.

ചെറുപ്പം മുതലേ വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞ ഒന്നായിരുന്നു സരികയുടെ വ്യക്തിജീവിതം. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ സരിക നാലാമത്തെ വയസു മുതല്‍ ജോലിചെയ്തു തുടങ്ങിയതാണ്. സ്‌കൂളില്‍ പോകാതെ സ്റ്റുഡിയോകളില്‍ കയറിയിറങ്ങി ജീവിതം മുന്നോട്ടു കൊണ്ടു പോയി. പിന്നീട് 21ാം വയസില്‍ അമ്മയുടെ വീട് ഉപേക്ഷിച്ചിറങ്ങിയ സരിക ആറു ദിവസം എന്തു ചെയ്യണമെനന്നറിയാതെ ഒരു കാറിനുള്ളില്‍ ജീവിതം തള്ളി നീക്കി. 28ാമത്തെ വയസിലാണ് ഇവര്‍ കമല്‍ ഹാസനെ വിവാംകഴിക്കുന്നത്. 15 വര്‍ഷത്തിനു ശേഷം കമലിന്റെ വീടു വിട്ട് സരിക ഇറങ്ങിയ സരിക വീണ്ടും അഭിനയ ജീവിത്തിലേക്ക് തിരിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ