വേഷപ്പകർച്ചകൾ കൊണ്ട് എന്നും വിസ്മയിപ്പിച്ചിട്ടുള്ള നടന്മാരിൽ ഒരാളാണ് കമലഹാസൻ. അപൂർവ സഹോദരങ്ങൾ, പുഷ്പക വിമാനം, ഇന്ദ്രന് ചന്ദ്രന്, മൈക്കള്‍ മദന കാമരാജന്‍, അപൂര്‍വ്വസഹോദരങ്ങള്‍, തെന്നാലി, ദശാവതാരം എന്നിങ്ങനെ എത്രയോ ചിത്രങ്ങളിലൂടെ വേഷപ്പകർച്ച നടത്തി അമ്പരപ്പിച്ചിട്ടുണ്ട്. രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം കൂടിയാണ് കമലഹാസൻ. ആരാധകർ താരത്തെ കാണാൻ എത്തുന്ന വീഡിയോയും ചിത്രങ്ങളുമൊക്കെ വൈറലാകാറുണ്ട്.
ഒരു കുട്ടി ആരാധകൻ കമലഹാസനൊപ്പം ഇരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേരളത്തിൽ ഒരു പൊതു പരിപാടിയ്ക്കായി എത്തിയതായിരുന്നു താരം. തന്റെ അടുത്ത് നിൽക്കുന്ന ഒരു കുട്ടിയെ ചേർത്തുപിടിക്കുന്ന കമലഹാസനെ വീഡിയോയിൽ കാണാം.
കുറച്ച് നേരം കമലഹാസനൊപ്പം കുട്ടി ഇരിക്കുന്നുമുണ്ട്. കെ എസ് ശബരിനാഥിന്റെയും കളക്ടർ ദിവ്യ എസ് അയ്യരുടെയും മകൻ മൽഹാറാണ് വീഡിയോയിൽ കമലഹാസനൊപ്പം പ്രത്യക്ഷപ്പെട്ട ആ കൊച്ചുകുട്ടി. എന്തായാലും വളരെ ക്യൂട്ടായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വിക്രമാണ് കമലഹാസന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2022 ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ വിക്രത്തിൽ ഒരു വലിയ താരനിര തന്നെയുണ്ട്. കാളിദാസ് ജയറാം, ഫഹദ് ഫാസിൽ, വിജയ്സേതുപതി, സൂര്യ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു.