കമല്‍ ഹാസന്റെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വിക്രം’ എന്ന ചിത്രത്തിൽ പ്രതിനായകനായി ഫഹദും എത്തുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇതുവരെ ഫഹദ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. കമൽഹാസനും ഫഹദിനുമൊപ്പം വിജയ് സേതുപതിയേയും പോസ്റ്ററിൽ കാണാം.
ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട ആവേശത്തിലാണ് ആരാധകരും. പ്രിയപ്പെട്ട താരങ്ങളെ ഒന്നിച്ചു കാണാനായി ആവേശത്തോടെ കാത്തിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാവും ‘വിക്രം’ എന്ന് സംവിധായകൻ മുൻപു തന്നെ വ്യക്തമാക്കിയിരുന്നു. കമല്‍ഹാസന്റെ കരിയറിലെ 232-ാം ചിത്രമാണ് ‘വിക്രം’. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് തന്നെയാണ് നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. ഛായാഗ്രഹണം സത്യന് സൂര്യന്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന് ഗണ്‍പത്.
Read more: ഉലകനായകന്റെ ഇഷ്ട നടൻമാരിൽ ഫഹദ് ഫാസിലും; ഏറ്റെടുത്ത് ആരാധകർ