scorecardresearch

കമലിന് ഇന്ന് പിറന്നാൾ; ഓർമ്മചിത്രം പങ്കുവച്ച് സുഹാസിനി

Kamal Haasan turns 66: ഇന്ത്യൻ സിനിമയുടെ വിസ്മയതാരത്തിന് ആശംസകൾ അർപ്പിക്കുന്ന തിരക്കിലാണ് സിനിമാലോകവും ആരാധകരും

kamal haasan, kamal haasan birthday, kamal, kamal birthday, kamal hassan, kamal haasan age, kamal age, kamal hasan, കമൽ ഹാസൻ, Indian express malayalam, IE malayalam

Kamal Haasan turns 66: ഇന്ത്യൻ സിനിമയുടെ വിസ്മയതാരം ഉലകനായകൻ കമൽ ഹാസന്റെ 66-ാം ജന്മദിനമാണിന്ന്. ജന്മദിനത്തോട് അനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികൾ പ്ലാൻ ചെയ്തിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും കുടുംബവും സിനിമാപ്രവർത്തകരുമെല്ലാം. സമൂഹമാധ്യമങ്ങളിൽ എങ്ങും താരത്തിനുള്ള ജന്മദിന ആശംസകളുടെ പ്രവാഹമാണ്.

കമൽഹാസന് ആശംസകൾ അർപ്പിച്ചുകൊണ്ട് നടിയും കമൽഹാസന്റെ സഹോദരന്റെ മകളുമായ സുഹാസിനി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

View this post on Instagram

Happy birthday from the HASAN’s to The Hasan

A post shared by Suhasini Hasan (@suhasinihasan) on

ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടന്‍, തമിഴകത്തിന്റെ ‘ഉലകനായകൻ’ കമൽഹാസൻ, നടിയും സംവിധായികയുമായ സുഹാസിനിയ്ക്ക് ജീവിതത്തിന് ദിശാബോധം നൽകുകയും എന്നും പിന്തുണയേകുകയും ചെയ്ത ചെറിയച്ഛനാണ്. കമൽഹാസന്റെ ജേഷ്ഠസഹോദരനായ ചാരുഹാസന്റെ രണ്ടാമത്തെ മകളാണ് സുഹാസിനി.

Read more: നിങ്ങളില്ലെങ്കില്‍ ഞാനില്ല കമല്‍; കമൽഹാസന്റെ കാല്‍ തൊട്ടുവന്ദിച്ച് സുഹാസിനി

Live Blog

Kamal Haasan turns 66: ഉലകനായകന് ആശംസകൾ നേരുകയാണ് സിനിമാലോകവും കുടുംബവും സുഹൃത്തുക്കളും ആരാധകരുമെല്ലാം


15:23 (IST)07 Nov 2020

പ്രിയപ്പെട്ട കമൽ സാറിന്

കമൽഹാസന് ആശംസകളുമായി മലയാളത്തിന്റെ അഭിമാനതാരം മോഹൻലാലും. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രിയപ്പെട്ട കമൽസാറിന് മോഹൻലാൽ ആശംസ നേർന്നിരിക്കുന്നത്.

12:37 (IST)07 Nov 2020

ഉലകനായകന് ആശംസകളുമായി പൃഥ്വിയും ടൊവിനോയും

ഉലകനായകൻ കമൽഹാസന് ആശംസകൾ അർപ്പിക്കുകയാണ് മലയാളത്തിന്റെ​ അഭിമാനതാരങ്ങളായ പൃഥ്വിരാജും ടൊവിനോ തോമസും. ട്വിറ്ററിലാണ് ഇരുവരും കമൽഹാസന് ആശംസകൾ നേർന്നിരിക്കുന്നത്. 

11:25 (IST)07 Nov 2020

ജന്മദിനത്തിൽ ആരാധകരുടെ സ്നേഹമേറ്റ് വാങ്ങി കമൽഹാസൻ

പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസ അർപ്പിക്കാനായി ചെന്നൈയിലെ കമൽഹാസന്റെ വസതിയ്ക്ക് മുന്നിൽ നിരവധി ആരാധകരാണ് എത്തിച്ചേർന്നത്.

11:20 (IST)07 Nov 2020

എന്റെ ചങ്ങാതി, ഇതിഹാസം; അച്ഛന് ജന്മദിനാശംസകളുമായി അക്ഷര ഹാസൻ

എന്റെ സുഹൃത്തും കിടിലൻ അച്ഛനും ലോകത്തിനു മുഴുവൻ ഉദാഹരണമാക്കാവുന്ന ഇതിഹാസവുമായ പ്രിയ ബാപ്പുജിയ്ക്ക് ജന്മദിനാശംസൾ എന്നാണ് അക്ഷര ഹാസൻ കുറിക്കുന്നത്. 

11:16 (IST)07 Nov 2020

എന്റെ ബാപ്പുജിയ്ക്ക് പിറന്നാൾ ആശംസകൾ

അച്ഛനൊപ്പമുള്ള ഒരു കുട്ടിക്കാലചിത്രം പങ്കുവച്ചുകൊണ്ടാണ് മകൾ ശ്രുതി ഹാസൻ ആശംസകൾ നേർന്നിരിക്കുന്നത്. “എന്റെ ബാപ്പുജിയ്ക്ക്, അപ്പയ്ക്ക്, ഡാഡിയ്ക്ക് സന്തോഷജന്മദിനം.”

11:11 (IST)07 Nov 2020

കമൽഹാസന് മുഖ്യമന്ത്രി ജന്മദിനാശംസ നേർന്നു

അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമൽ ഹാസൻ ഇന്ത്യയുടെ സാംസ്കാരിക ജീവിത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിൻ്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താൻ സാമൂഹിക പ്രവർത്തകൻ കൂടിയായ കമൽ ഹാസൻ നിർഭയം നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണെന്നും ജന്മദിനാശംസ നേർന്നു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ആറു പതിറ്റാണ്ടു നീളുന്ന അഭിനയ ജീവിതത്തിനിടെ വിവിധ ഇന്ത്യൻ​ ഭാഷകളിലായി 150 ലേറെ സിനിമകളിലാണ് കമൽഹാസൻ വേഷമിട്ടത്. നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. 1959 ആഗസ്ത് 12 നായിരുന്നു കമൽഹാസൻ ബാലതാരമായി അഭിനയിച്ച ആദ്യ ചിത്രം ‘കളത്തൂർ കണ്ണമ്മ’ റിലീസ് ചെയ്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരവും കമലഹാസനെ തേടിയെത്തി.

നടൻ, സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, ഡാൻസർ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിത്വമാണ് കമൽ ഹാസന്റേത്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നട തുടങ്ങി തെന്നിന്ത്യൻ ഭാഷാചിത്രങ്ങളിലും ബോളിവുഡിലും കമൽഹാസൻ തന്റ് വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

നാലു തവണയാണ് ദേശീയ പുരസ്കാരം കമലിനെ തേടിയത്. മൂൻട്രാം പിറൈ, നായകൻ, തേവർ മകൻ, ഇന്ത്യൻ എന്നീ ചിത്രങ്ങളിലെല്ലാം മികച്ച നടനുള്ള ദേശീയ പുരസ്കാരം കമൽ സ്വന്തമാക്കി. 1990ൽ പത്മശ്രീയും 2014ൽ പത്മഭൂഷണും നൽകി രാജ്യം ഈ അതുല്യപ്രതിഭയെ ആദരിച്ചു. 2018 മുതൽ മക്കൾ നീതി മയ്യമെന്ന പാർട്ടിയുടെ നേതാവായി സാമൂഹ്യസേവനരംഗത്തും കമൽഹാസനുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kamal haasan turns 66 celebrities birthday wish ulaganayagan

Best of Express