വിശ്വരൂപം രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ് അവസാനഘട്ടം പുരോഗമിക്കുമ്പോള്‍ സെറ്റില്‍ നിന്നുമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് ഉലകനായകന്‍. ചെന്നൈലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ നിന്നുള്ള ചിത്രമാണ് കമല്‍ഹാസന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിശ്വരൂപം 2ന്റെ അവസാനഭാഗം ഷൂട്ടിങ് പുരോഗമിക്കുകയാണെന്നും തന്നെയും ഭാരതത്തെയും ശരിക്കും അഭിമാനംകൊള്ളിക്കുന്നതാണ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ”ഇന്ത്യയില്‍ വനിതാ ഓഫീസര്‍മാരെ പരിശീലിപ്പിക്കുന്ന ഏക അക്കാദമിയാണ് ചെന്നൈയിലേത്. ഈ സ്ത്രീകളെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു, പ്രത്യേകിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ത്രീയെ.. ഇന്ത്യയെ”. കമല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.’

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ഹാസന്റെ വിശ്വരൂപം 2-ാം ഭാഗം. ചിത്രം ഹിന്ദിയിലും പുറത്തിറങ്ങുന്നുണ്ട്. നിരവധി വിവാദങ്ങള്‍ക്കു നടുവിലായിരുന്നു വിശ്വരൂപം ആദ്യഭാഗം പുറത്തിറങ്ങിയത്. എങ്കിലും 2013ല്‍ പുറത്തിറങ്ങിയ ചിത്രം പ്രദര്‍ശന വിജയം നേടിയിരുന്നു.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കമല്‍ഹാസന്‍ തന്നെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ