മലയാളഭാഷയോടും മലയാളസിനിമയോടുമൊക്കെ അഭേദ്യമായൊരു ബന്ധം സൂക്ഷിക്കുന്ന താരമാണ് കമൽഹാസൻ. കരിയറിന്റ തുടക്കക്കാലത്ത് നിരവധി മലയാളചിത്രങ്ങളിൽ വേഷമിട്ട കമൽഹാസന് മലയാളവും പ്രിയപ്പെട്ട ഭാഷ തന്നെയാണ്. “എന്റെ പേരുപോലെ തമിഴും മലയാളവും കലര്‍ന്ന ഒരു മലയാളിയായോ തമിഴനായോ നിങ്ങള്‍ക്കെന്നെ വായിക്കാം. ഞാനൊരിക്കലും മലയാളത്തെ മറന്നിട്ടില്ല,” എന്ന് അഭിമുഖങ്ങളിൽ വാചാലനാവുന്ന കമൽഹാസനെയാണ് കാണാൻ കഴിയുക.
Read more: നിങ്ങളില്ലെങ്കില്‍ ഞാനില്ല കമല്‍; കമൽഹാസന്റെ കാല് തൊട്ടുവന്ദിച്ച് സുഹാസിനി
ഇപ്പോഴിതാ, മലയാളത്തിന്റെ അഭിമാനമായ കവി അയ്യപ്പപ്പണിക്കരുടെ ഒരു കവിത അതിമനോഹരമായി ആലപിക്കുകയാണ് കമൽഹാസൻ. അയ്യപ്പപ്പണിക്കരുടെ ‘വായന’ എന്ന കവിതയ്ക്കാണ് കമൽ ഹാസൻ ശബ്ദം നൽകിയത്. അയ്യപ്പപ്പണിക്കരുടെ നവതിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ തൊണ്ണൂറ് കവിതകൾ 90 പേർ അവതരിപ്പിക്കുന്നു പരിപാടിയുടെ ഭാഗമായാണ് കമൽഹാസന്റെ ഈ കവിത ചൊല്ലൽ.
തന്റെ സ്വതസിദ്ധമായ ഉച്ചാരണ ശൈലിയിലൂടെ കവിതാലാപനത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ് താരം. തമിഴ് ചുവയുള്ള ഈ വായന അതിമനോഹരമെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.
Read more: തന്റെ ഡാൻസ് നമ്പർ അനുകരിച്ച അശ്വിനെ അഭിനന്ദിച്ച് കമൽഹാസൻ