കമൽ ഹാസനെ അതിശയിപ്പിച്ച ആ പ്രിയ നടനും ‘മൂത്തോനി’ലുണ്ട്

കമലിന്റെ ഇഷ്ടനടന്മാരില്‍ ഫഹദിനും നവാസുദ്ദീനുമൊപ്പം ഇടം പിടിച്ച മൂന്നാമന്‍, വിരലിൽ എണ്ണാവുന്ന പടങ്ങള്‍ കൊണ്ട് ഞെട്ടിച്ച നടന്‍

Kamal Haasan, Kamal Hassan, കമൽഹാസൻ, Shashank Arora, ശശാങ്ക് അറോറ, Fahad Fazil, ഫഹദ് ഫാസിൽ, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, IE Malayalam, ഐ ഇ മലയാളം

ഇന്ത്യൻ സിനിമയുടെ അഭിമാനമാണ് കമൽഹാസൻ. ഉലകനായകനെന്നു ലോകം വിശേഷിപ്പിക്കുന്ന കമൽഹാസനെ അതിശയിപ്പിച്ച മൂന്നു നടന്മാരെ കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പരാമർശം ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിൽ നിന്നും നവാസുദ്ദീൻ സിദ്ധിഖിയുടെയും മലയാളത്തിൽ നിന്നും ഫഹദ് ഫാസിലിന്റെയും പേര് എടുത്തു പറഞ്ഞ കമൽഹാസൻ എടുത്തു പറഞ്ഞ മൂന്നാമത്തെ നടൻ ശശാങ്ക് അറോറയാണ്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോനി’ലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ ശശാങ്ക് അവതരിപ്പിക്കുന്നുണ്ട്. ‘മൂത്തോനി’ൽ നിവിന്റെ കഥാപാത്രമായ ഭായിയുടെ സുഹൃത്തിന്റെ വേഷത്തിലാണ് ശശാങ്ക് അറോറ എത്തുന്നത്. മിന്നും പ്രകടനമാണ് ശശാങ്കും ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്.

2012 ൽ സിനിമയിൽ​ അരങ്ങേറ്റം കുറിച്ച ഇരുപത്തിയെട്ടുകാരനായ ശശാങ്ക് പത്തു ചിത്രങ്ങളിൽ മാത്രമാണ് ഇതിനകം അഭിനയിച്ചിരിക്കുന്നത്. ‘തിത്ലി’ എന്ന രണ്ടാമത്തെ ചിത്രമാണ് ശശാങ്കിനെ ശ്രദ്ധേയനാക്കിയത്. വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളിലൂടെ ഉലകനായകന്റെ ഇഷ്ടം കവരാൻ സാധിച്ച ശശാങ്കിന്റെ പേര് കൗതുകത്തോടെയാണ് സിനിമാപ്രേമികൾ കേട്ടത്.

‘ആനന്ദ വികടന്‍’ മാഗസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍ഹാസന്‍ പ്രിയപ്പെട്ട അഭിനേതാക്കളെ കുറിച്ച് മനസ്സുതുറന്നത്. ഇന്ത്യന്‍ സിനിമയില്‍ ആരുടെയെല്ലാം പ്രകടനങ്ങളാണ് നിങ്ങളെ അതിശയിപ്പിച്ചത്? നിങ്ങളുടെ പിന്‍ഗാമി ആരാകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? എന്നീ ചോദ്യങ്ങള്‍ക്കു ഉത്തരം നൽകുകയായിരുന്നു കമൽഹാസന്‍.

Read more: ഉലകനായകന്റെ ഇഷ്ട നടൻമാരിൽ ഫഹദ് ഫാസിലും; ഏറ്റെടുത്ത് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kamal haasan on shashank arora moothon

Next Story
അതീവ സുന്ദരിയായി ഭാവന; ബ്രൈഡല്‍ ലുക്കില്‍ തിളങ്ങി താരംBhavana, ഭാവന, Bhavana New Photos, ഭാവനയുടെ പുതിയ ഫോട്ടോസ്, Bhavana Photo Viral, ഭാവന, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com