ഉലക നായകൻ കമൽഹാസന്റെ പുതിയ ചിത്രമായ വിശ്വരൂപം 2വിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. തന്റെ ട്വിറ്റർ പേജിലൂടെയാണ് കമൽഹാസൻ പോസ്റ്റർ പുറത്തിറക്കിയത്. എന്റെ രാജ്യത്തിനും ജനങ്ങൾക്കും സ്‌നേഹത്തോടെയെന്ന് പറഞ്ഞാണ് കമൽഹാസൻ പോസ്റ്റർ പങ്ക്‌വച്ചിരിക്കുന്നത്.

പാറിക്കളിക്കുന്ന ത്രിവര്‍ണ പതാക നെഞ്ചോടു ചേര്‍ത്തു വച്ച് നെഞ്ചില്‍ കൈവെച്ച് നില്‍ക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണുന്നത്. വിശ്വരൂപം 2 കഥയെഴുതി സംവിധാനം ചെയ്യുന്നത് കമൽഹാസൻ തന്നെയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിശ്വരൂപം 2.

കമൽഹാസൻ കഥയെഴുതി സംവിധാനം ചെയ്യുന്നെന്ന പ്രത്യേകതയും വിശ്വരൂപം 2വിനുണ്ട്. പൂജ കുമാർ, ആൻഡ്രിയ ജെറിമിയ, രാഹുൽ ബോസ്, ശേഖർ കപൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 2013ലാണ് വിശ്വരൂപത്തിന്റെ ആദ്യ ഭാഗം തിയേറ്ററിലെത്തിയത്.

ചിത്രത്തിന് സംഗീതം നൽകുന്നത് ജിബ്രാനാണ്. ഹിന്ദി, തമിഴ് ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ച ചിത്രമാണ് വിശ്വരൂപം 2. തെലുങ്കിൽ ഡബ്ബ് ചെയ്‌തും ചിത്രം പ്രദർശനത്തിനെത്തും. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ