scorecardresearch

വിക്രം എത്തും മുൻപ് കമൽഹാസനും സംഘവും കേരളത്തിലേക്ക്

ജൂണ്‍ മൂന്നിനാണ് വിക്രം തിയേറ്ററുകളിൽ എത്തുന്നത്

ജൂണ്‍ മൂന്നിനാണ് വിക്രം തിയേറ്ററുകളിൽ എത്തുന്നത്

author-image
Entertainment Desk
New Update
Kamal Haasan, Lokesh Kanakaraj, Kamal Haasan kochi

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം. ഉലകനായകൻ കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Advertisment

വിക്രമിന്റെ പ്രൊമോഷന്റെ ഭാഗമായി കമൽ ഹാസനും സംവിധായകൻ ലോകേഷ് കനകരാജും സംഘവും മെയ് 27 നു കൊച്ചിയിലെത്തുന്നു. കമലിനെ കേരളത്തിലേക്ക് വരവേൽക്കാൻ നടന്‍ ഫഹദ് ഫാസിലും ചടങ്ങില്‍ പങ്കെടുക്കും.

ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് കേരളത്തിൽ വിക്രം വിതരണത്തിനെത്തിക്കുന്നത്. ‘വിക്രം’ ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളിൽ എത്തുന്നത്. സൂര്യയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

Kamal Haasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: