ലോകേഷ് കനകരാജ് ചിത്രത്തിൽ കമൽഹാസൻ നായകനാകുന്നു. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ‘മാസ്റ്റർ’ പുറത്തിറങ്ങാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.

കമൽഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘മറ്റൊരു യാത്ര തുടരുന്നു’വെന്ന് പറഞ്ഞാണ് കമൽഹാസൻ പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പുതിയ സിനിമയുടെ വാർത്തയ്‌ക്കൊപ്പം ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

‘ഒരിക്കൽ അവിടെയൊരു പ്രേതമുണ്ടായിരുന്നു…’എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. സിനിമ നിർമിക്കുന്നത് കമൽഹാസന്റെ തന്നെ രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലാണ്.

Read Also: വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലോ? രശ്മിക മനസ് തുറക്കുന്നു

അതേസമയം, വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്റർ’ പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകർ. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകൾ തുറക്കുമ്പോൾ തങ്ങളുടെ പ്രിയതാരത്തിന്റെ ചിത്രം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകർ. ‘മാസ്റ്ററി’ന്റെ ഓഡിയോ ലോഞ്ച് നേരത്തെ കഴിഞ്ഞിരുന്നു. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook