/indian-express-malayalam/media/media_files/uploads/2023/06/Kamal-Hasan.png)
ശങ്കറിനു ലക്ഷ്വറി വാച്ച് സമ്മാനിച്ച് കമൽ ഹാസൻ, Photo: Kamal Haasan/ twitter
വിക്രത്തിനു ശേഷം സംവിധായകർക്ക് സമ്മാനങ്ങൾ നൽകുന്നത് ശീലമാക്കിയിരിക്കുകയാണ് കമൽ ഹാസൻ. ലോകേഷ് കനകരാജിനു ലക്ഷ്വറി കാറാണെങ്കിൽ, 'ഇന്ത്യൻ 2' ലെ ചില പ്രധാനപ്പെട്ട രംഗങ്ങൾ കണ്ട് ഇംപ്രസ്ഡായ താരം ശങ്കറിനു ഒരു ലക്ഷ്വറി വാച്ച് സമ്മാനിച്ചിരിക്കുകയാണ്. കമൽഹാസൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ചിത്രം പങ്കുവച്ചതിനൊപ്പം ഇന്ത്യൻ 2 ലൂടെ കരിയർ ഉന്നതങ്ങളിലെത്തുമെന്ന് ശങ്കറിനെ അഭിനന്ദിക്കുകയും ചെയ്തു.
"ഇന്ത്യൻ 2ലെ ചില പ്രധാനപ്പെട്ട രംഗങ്ങൾ കണ്ടു. എല്ലാ വിധത്തിലുള്ള ആശംസകളും കമലിനു നേരുന്നു. നിങ്ങൾ കലാ ജീവിതത്തിന്റ ഏറ്റവും ഉയരത്തിൽ നിൽക്കുകയാണിപ്പോൾ. എന്നാൽ ഇവിടം കൊണ്ട് നിങ്ങളെല്ലാം അവസാനിപ്പിക്കരുത്, ഇനിയും ഉയരങ്ങളിലേക്ക് പോകാൻ നിങ്ങൾക്ക് സാധിക്കും," കമൽ ഹാസൻ കുറിച്ചു.
‘இந்தியன் 2’ படத்தின் பிரதான காட்சிகளை இன்று பார்த்தேன். என் உளமார்ந்த வாழ்த்துகள் @shankarshanmugh
— Kamal Haasan (@ikamalhaasan) June 28, 2023
இதுவே உங்கள் உச்சமாக இருக்கக் கூடாது என்பதும் என் அவா. காரணம், இதுதான் உங்கள் கலை வாழ்வின் மிக உயரமான நிலை. இதையே உச்சமாகக் கொள்ளாமல் திமிறி எழுங்கள். பல புதிய உயரங்கள் தேடி.… pic.twitter.com/Mo6vDq7s8B
ആഡംഭര ബ്രാൻഡായ പനേരി നിർമിച്ച വാച്ചാണ് കമൽ ഹാസൻ സമ്മാനമായി നൽകിയത്. നാലു ലക്ഷയിലധികം രൂപയാണ് വാച്ചിന്റെ വില.
നാഗ അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം 'പ്രൊജക്റ്റ് കെ'യിൽ കമൽ ഹാസനും വേഷമിടുന്നുണ്ട്. അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. വില്ലൻ കഥാപാത്രമായിട്ടാണ് കമൽഹാസൻ എത്തുകയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇന്ത്യൻ 2 ന്റെ റിലീസിനു ശേഷം മണിരത്നത്തിനൊപ്പം പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ് കമൽഹാസൻ. എ ആർ റഹ്മാനാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുക. പാ രഞ്ജിത്തിനൊപ്പവും കമൽഹാസനെത്തും എന്ന റിപ്പോർട്ടുകളുണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.