scorecardresearch
Latest News

മരുതനായകം പോസ്റ്ററുകൾ കാനിൽ; കമൽഹാസന്റെ സ്വപ്ന ചിത്രം ബിഗ് സ്ക്രീനിൽ കാണാം

പതിനെട്ടാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമരപോരാളി മുഹമ്മദ് യൂസുഫ് ഖാനെയാണ് കമല്‍ മരുതനായകത്തില്‍ അവതരിപ്പിക്കുന്നത്

മരുതനായകം പോസ്റ്ററുകൾ കാനിൽ; കമൽഹാസന്റെ സ്വപ്ന ചിത്രം ബിഗ് സ്ക്രീനിൽ കാണാം

ഉലകനായകൻ കമൽഹാസന്റെ സ്വപ്ന ചിത്രമാണ് ‘മരുതനായകം’. ചിത്രത്തിനായുളള നീണ്ട കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകർ. ചിത്രത്തിന്റെ പോസ്റ്ററുകൾ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ് ഈ പോസ്റ്ററുകൾ. മരുതനായകം ചിത്രത്തിലെ ചില സീനുകളുടെ ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.

Kamal Haasan, Marudhanayagam

1997 ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. എലിസബത്ത് രാജ്ഞി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ പിന്നീട് ഷൂട്ടിങ് നിന്നുപോയി. സാമ്പത്തികമായിരുന്നു പ്രശ്നം. അന്ന് 85 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. അത്രയും തുക മുതൽമുടക്കിന് തയാറായ നിർമാതാക്കളെ കണ്ടെത്താൻ കമൽഹാസന് കഴിഞ്ഞില്ല. തുടർന്ന് പ്രോജക്ട് നിർത്തിവച്ചു. ഇപ്പോൾ വീണ്ടും പ്രോജക്ട് തുടങ്ങാനുളള തയാറെടുപ്പിലാണ് കമൽഹാസൻ.

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ 2.0 ചിത്രത്തിന്റെ നിർമാതാക്കളായ ലിങ്ക ഇന്റർനാഷനൽ ചിത്രം നിർമിക്കാൻ താൽപര്യം അറിയിച്ച് കമൽഹാസനെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. എന്തായാലും കാനിലെ പോസ്റ്ററുകൾ മരുതനായകം അധികം വൈകാതെ ബിഗ് സ്ക്രീനിൽ കാണാനാകുമെന്ന പ്രതീക്ഷ ആരാധകർക്ക് നൽകുന്നുണ്ട്.

കമൽഹാസനാണ് മരുതനായകത്തിന്റെ സംവിധായകൻ. പതിനെട്ടാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമരപോരാളി മുഹമ്മദ് യൂസുഫ് ഖാനെയാണ് കമല്‍ മരുതനായകത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ടൈറ്റിൽ ഗാനം കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. ഇളയരാജയാണ് ഗാനത്തിന് സംഗീതം പകർന്നത്.
Kamal Haasan, Marudhanayagam Kamal Haasan, MarudhanayagamKamal Haasan, Marudhanayagam

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kamal haasan displays marudhanayagam at cannes 2017 revival on cards