തിങ്കളാഴ്ചയായിരുന്നു ഉലകനായകൻ കമൽഹാസന്റെ 68-ാം ജന്മദിനം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരും ചേർന്ന് താരത്തിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ്. അഭിനേതാക്കളായ ബിന്ദു മാധവി, രാധിക ശരത്കുമാർ, സിദ്ധാർത്ഥ്, സംവിധായകരായ പാർത്ഥിപൻ, ലോകേഷ് കനകരാദ്, മിസ്കിൻ തുടങ്ങിവരെല്ലാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പാർട്ടിയ്ക്കിടയിൽ മകൾ അക്ഷര ഹാസനൊപ്പം ചുവടുവയ്ക്കുന്ന കമലിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘മന്മഥൻ അംബു ‘എന്ന കമൽഹാസൻ ചിത്രത്തിലെ ‘ഹൂ ഈസ് ദ ഹീറോ’ എന്ന ഗാനത്തിനൊപ്പമാണ് കമൽഹാസനും അക്ഷരയും ചുവടുവച്ചത്.
കമൽഹാസന്റെ ജന്മദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ സഹോദരപുത്രിയും നടിയും അവതാരകയുമായ സുഹാസിനിയും ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു.
പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും കമൽ നടത്തിയിരുന്നു. 35 വർഷങ്ങൾക്കു ശേഷം മണിരത്നത്തിനൊപ്പം മറ്റൊരു ചിത്രത്തിനായി കൈകോർക്കുകയാണ് താരം. ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ എന്ന ചിത്രത്തിലാണ് കമൽഹാസൻ ഇപ്പോൾ അഭിനയിക്കുന്നത്.