കമൽഹാസന്റെ ‘അപൂര്‍വ്വ സഹോദരങ്ങളി’ലെ അണ്ണാത്ത ആഡറാർ എന്ന ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന നടൻ അശ്വിൻ കുമാറിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ, അശ്വിൻ കുമാറിനെ അഭിനന്ദിക്കുകയാണ് സാക്ഷാൽ കമൽഹാസൻ. അശ്വിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമൽഹാസന്റെ ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“ഓരോ കലാകാരനും അവർ ചെയ്യുന്നത് ശ്രദ്ധിക്കപ്പെടുമോ എന്ന സംശയമുണ്ടാകും. ഈ വ്യക്തി എന്റെ ചെറിയ ഭാവങ്ങളും ചലനങ്ങളും നിരീക്ഷിക്കുകയും അതുപോലെ നൃത്തം ചെയ്യുകയും ചെയ്തിരിക്കുന്നു. അയാളുടെ പിതാവിന് ഇത് എത്ര അഭിമാനകരമായ നിമിഷമാണ്? ദീർഘനാൾ ജീവിക്കൂ മകനേ… വ്യത്യസ്ത തലമുറകൾ എന്റെ വർക്ക് ആസ്വദിക്കുന്നു എന്നറിയുന്നത് സന്തോഷവും ചാരിതാർത്ഥ്യവും നൽകുന്നു,” കമൽഹാസൻ കുറിച്ചു.
நான் செய்த நல்வினைகள் என் ரசிகரை சென்று அடைந்ததா எனும் சந்தேகம் எல்லாக் கலைஞர்களுக்கும் உண்டு. என் சிறு அசைவுகளைக் கூட கவனித்த அண்ணாத்த ஆடுறார். அது அப்பனுக்கு எவ்வளவு பெருமை? வாழ்க மகனே ! என்னைத் தலைமுறைகள் விஞ்சப் பார்த்து மகிழ்வதே என் கடமை, பெருமை! https://t.co/xDfE7PW7Z0
— Kamal Haasan (@ikamalhaasan) June 19, 2020
ട്രെഡ് മില്ലിലാണ് അശ്വിൻകുമാറിന്റെ ഡാൻസ്. അശ്വിന്റെ അപാരമായ ബാലൻസും ഭാവങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. കുഞ്ചാക്കോ ബോബനും അജു വർഗീസുമെല്ലാം അശ്വിന്റെ ഡാൻസിനെ അഭിനന്ദിച്ചു രംഗത്തുവന്നിരുന്നു. “ട്രെഡ്മില്ലിൽ ഡാൻസ് ചെയ്യണം എന്നുള്ളത് എപ്പോഴത്തെയും ആഗ്രഹമായിരുന്നു. എന്നാൽ ഇതു കണ്ടപ്പോൾ, അതു വേണമോ എന്ന് രണ്ടാമതൊന്നു കൂടി ആലോചിച്ചു. മനസ്സ് നിറയ്ക്കുന്ന പ്രകടനം,”എന്നാണ് ചാക്കോച്ചൻ കുറിച്ചത്.
ഓടികൊണ്ടിരിക്കുന്ന ട്രെഡ്മില്ലാണ് അശ്വിൻ ഡാൻസിനുള്ള വേദിയാക്കി മാറ്റിയിരിക്കുന്നത്. കമൽഹാസന്റെ ‘അപൂര്‍വ്വ സഹോദരങ്ങളി’ലെ അണ്ണാത്ത ആഡറാർ എന്ന ഗാനതത്തിന് അനുസരിച്ചാണ് അശ്വിൻ ചുവടുവെയ്ക്കുന്നത്. കമലഹാസനെ അനുസ്മരിപ്പിക്കുന്ന മുഖഭാവങ്ങളും ഡാൻസിന് അകമ്പടിയാവുന്നു. നിരവധിയേറെ പേരാണ് ഈ ഡാൻസിന് കയ്യടിയുമായി എത്തിയിരിക്കുന്നത്.
മുൻപും ഡാൻസ് വീഡിയോകളുമായി എത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് അശ്വിൻ. ടിക്ടോക്കിലും താരമാണ് അശ്വിൻ.
തമിഴ് ചിത്രം ‘ഗൗരവ’ത്തിലൂടെ അഭിനയത്തിലെത്തിയ അശ്വിൻ കുമാറിനെ മലയാളികൾക്കിടയിൽ ശ്രദ്ധേയനാക്കുന്നത് വിനീത് ശ്രീനിവാസന്‍റെ ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ’മാണ്. ലവകുശ, ചാര്‍മിനാര്‍, രണം എന്നീ ചിത്രങ്ങളിലും അശ്വിൻ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് ചിത്രം ‘ആഹാ’യിലും അശ്വിൻ ഉണ്ട്.
Read more: അവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവില്ല; കുഞ്ചാക്കോ ബോബൻ