ഇന്ത്യൻ സിനിമയിൽ അറുപത്തിയൊന്നു വർഷങ്ങൾ പൂർത്തിയാക്കുകയാണ് കമൽഹാസൻ ഇന്ന്. 1959 ആഗസ്ത് 12 നായിരുന്നു കമൽഹാസൻ ബാലതാരമായി അഭിനയിച്ച ആദ്യ ചിത്രം ‘കളത്തൂർ കണ്ണമ്മ’ റിലീസ് ചെയ്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരവും കമലഹാസനെ തേടിയെത്തി.

Read more: നിങ്ങളില്ലെങ്കില്‍ ഞാനില്ല കമല്‍; കമൽഹാസന്റെ കാല്‍ തൊട്ടുവന്ദിച്ച് സുഹാസിനി

ആറു പതിറ്റാണ്ടു നീളുന്ന അഭിനയ ജീവിതത്തിനിടെ വിവിധ ഇന്ത്യൻ​ ഭാഷകളിലായി 150 ലേറെ സിനിമകളിലാണ് കമൽഹാസൻ വേഷമിട്ടത്. നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. 61 വർഷത്തെ അഭിനയജീവിതം പൂർത്തിയാക്കുന്ന കമലഹാസന് ആദരമർപ്പിക്കുകയാണ് പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജ്. കമൽഹാസന്റെ ‘സത്യ’ എന്ന ചിത്രത്തിലെ ‘പൊട്ട പാടിയുത്’ എന്ന തുടങ്ങുന്ന ഗാനത്തെ പുനരാവിഷ്കരിക്കുകയാണ് ലോകേഷ്. 20 വർഷം മുൻപ് ‘സത്യ’യിലെ ഗാനം ചിത്രീകരിച്ച അതേ ലോക്കേഷനിൽ തന്നെയാണ് പുതിയ ഗാനവും ലോകേഷ് ചിത്രീകരിച്ചിരിക്കുന്നത്.

“കമലിസത്തിന്റെ 61-ാം വർഷത്തിൽ അദ്ദേഹത്തിന് ആശംസ നേരുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. 1987ലെ ക്ലാസിക് ഗാനമായ ‘പൊട്ട’യുടെ ലൊക്കേഷനുകളെ ആസ്പദമാക്കിയുള്ള ഈ കവർ സോങ്ങ് റിലീസ് ചെയ്യാനായതിൽ അഭിമാനിക്കുന്നു,” എന്ന കുറിപ്പോടെ ലോകേഷ് തന്നെയാണ് കവർ സോങ്ങ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കമൽഹാസൻ ട്വീറ്റ് ഏറ്റെടുത്തതോടെ സംഭവം വൈറലായി. “ഇതെന്നെ സ്പർശിച്ചിരിക്കുന്നു. ഇത് വെറുമൊരു നൊസ്റ്റാൾജിയയായി കരുതുന്നില്ല, ഇത് നിരുപാധികമായ സ്നേഹമാണ്. ഇനിയും ഞാനായി തുടരുമെന്നതാണ് എന്റെ ഭാഗത്തുനിന്നുള്ള മടക്കസമ്മാനം. നിങ്ങളാണ് എന്റെ പ്രചോദനം, മാരത്തോണിൽ ഓടാൻ നിങ്ങളാണ് എന്നെ അനുവദിച്ചത്,” കമൽഹാസൻ കുറിച്ചു.

Read more: തന്റെ ഡാൻസ് നമ്പർ അനുകരിച്ച അശ്വിനെ അഭിനന്ദിച്ച് കമൽഹാസൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook