Kamal Haasan turns 65: ഉലകനായകൻ കമൽ ഹാസന്റെ 65-ാം ജന്മദിനമാണിന്ന്. ജന്മദിനത്തോട് അനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികൾ പ്ലാൻ ചെയ്തിരിക്കുകയാണ് താരത്തിന്റെ ഹോം ബാനറായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ. മൂന്നുദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ, ഇളയരാജ നയിക്കുന്ന സംഗീതനിശയോടെ അവസാനിക്കും. രജിനികാന്ത്, എസ് പി ബാലസുബ്രഹ്മണ്യം എന്നിവരും സംഗീത നിശയിൽ പങ്കെടുക്കും.
കമലഹാസന്റെ പിതാവ് ശ്രീനിവാസന്റെ ചരമവാർഷികവും ഇന്നാണ്. തന്റെ ജന്മനാടായ പരമക്കുടിയിൽ സ്ഥാപിച്ച അച്ഛന്റെ പ്രതിമ കമൽഹാസൻ ഇന്ന് അനാച്ഛാദനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നവംബർ എട്ടിന് അൽവാർപേട്ട് ഓഫീസ് പരിസരത്ത് സ്ഥാപിച്ച മുതിർന്ന സംവിധായകൻ കെ ബാലചന്ദ്രറിന്റെ പ്രതിമയും കമൽഹാസൻ അനാച്ഛാദനം ചെയ്യും. അന്ന് തന്നെ ‘ഹേറാമി’ന്റെ സ്പെഷ്യൽ സ്ക്രീനിംഗിലും കമൽഹാസൻ പങ്കെടുക്കും. ചടങ്ങിനോട് അനുബന്ധിച്ച് താരവുമായുള്ള സംവാദവും നടക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പിൽ പറയുന്നു.
ബോക്സ് ഓഫീസിൽ വലിയ വിജയം നേടാനായില്ലെങ്കിലും കമൽഹാസന്റെ കരിയറിലെ നാഴികക്കല്ലായി കണക്കാക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ഹേ റാം’. 2000 ത്തിലാണ് ചിത്രം റിലീസിനെത്തിയത്. ഹിന്ദു-മുസ്ലിം ആക്രമണങ്ങൾക്കു പിറകിലെ സങ്കീർണ്ണമായ പ്രശ്നങ്ങളെ കുറിച്ചു സംസാരിച്ച ആദ്യത്തെ ഇന്ത്യൻ ചിത്രമായ ‘ഹേ റാം’ രാജ്യത്തിന്റെ പലഭാഗങ്ങളിലും അക്കാലത്ത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക മാത്രമല്ല, ചിത്രം സംവിധാനം ചെയ്തതും കമൽഹാസനായിരുന്നു. ഷാരൂഖ് ഖാൻ, റാണി മുഖർജി, ഗിരീഷ് കർണാട്, അതുൽ കുൽക്കർണി തുടങ്ങിയവർ അഭിനയിച്ച ചിത്രം മൂന്ന് ദേശീയ അവാർഡുകളും നേടി.
താരത്തിന്റെ ചില അപൂർവ്വ ചിത്രങ്ങൾ കാണാം:

Actor Kamal Haasan. Photo by Pravin Panchal

Film star Kamal Hassan in film NAYAKAN.

Film actors Sarika and Kamal Hasan. Express archive photo by RD Rai

Film star Kamal Hasan in film MAYOR SAAB. Express archive photo

Film star Kamal Hasan in HINDUSTANI.

Film star Kamal Hasan in HELLO HINDUSTANI.

Film Star Kamal Hasan. Express archive photo
Read more: ‘ദശാവതാരം’ കഥാപാത്രങ്ങളെ വേദിയിൽ അനുകരിച്ച് കമൽഹാസൻ; വീഡിയോ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook