ചെന്നൈയിലെ എൽഡംസ് റോഡിലുളള തറവാട്ട് വീട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചിരിക്കുകയാണ് കമൽഹാസൻ. ജ്യേഷ്ഠൻ ചാരു ഹാസൻ, സുഹാസിനി, അനു ഹാസൻ, കമലിന്റെ മകൾ അക്ഷരയും ബന്ധുക്കളും കുടുംബ സംഗമത്തിൽ പങ്കെടുത്തു. അതേസമയം, ശ്രുതി ഹാസന് സിനിമാ തിരക്കുകൾ കാരണം പങ്കെടുക്കാനായില്ല.
കുടുംബ സംഗമത്തിൽനിന്നുളള ചിത്രങ്ങൾ സുഹാസിനി, അനു ഹാസൻ, അക്ഷര ഹാസൻ എന്നിവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തറവാട്ട് വീട്ടിലേക്ക് തിരികെ എത്തിയതിന്റെ സന്തോഷം എല്ലാവരും പങ്കുവച്ചിട്ടുണ്ട്.

തന്റെ അടുത്ത ചിത്രമായ വിക്രമിന്റെ തിരക്കുകളിലാണ് കമൽഹാസൻ. സിനിമാ തിരക്കുകളിൽനിന്നും ചെറിയൊരു ബ്രേക്ക് എടുത്താണ് കമൽ കുടുംബ സംഗമം സംഘടിപ്പിച്ചത്. ലോകേഷ് കനകരാജ് ആണ് വിക്രം സിനിമയുടെ സംവിധായകൻ. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Read More: സുഹാസിനിയുടെ പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരികൾ; ചിത്രങ്ങൾ