scorecardresearch

മകൾക്കൊപ്പം സ്റ്റൈലിഷ് ലുക്കിൽ കമൽഹാസൻ; ചിത്രങ്ങൾ

കമൽഹാസനൊപ്പം അക്ഷരയും 'വിക്ര'ത്തിൽ ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്

കമൽഹാസനൊപ്പം അക്ഷരയും 'വിക്ര'ത്തിൽ ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്

author-image
Entertainment Desk
New Update
Kamal Haasan, Akshara Haasan, Akshara Haasan latest photos

തെന്നിന്ത്യ ഒന്നാകെ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രം 'വിക്രം' ജൂൺ മൂന്നിന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ അവസാനഘട്ട പ്രമോഷനുമായി തിരക്കിലാണ് ഉലകനായകൻ. പ്രമോഷൻ പരിപാടിയ്ക്കുള്ള യാത്രകൾക്കിടയിൽ മകൾ അക്ഷര ഹാസനും കമലിനൊപ്പമുണ്ട്.

Advertisment

കമൽഹാസനൊപ്പമുള്ള ഏതാനും സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അക്ഷര ഇപ്പോൾ. കമൽഹാസനൊപ്പം അക്ഷരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്രം' റിലീസിന് മുൻപു തന്നെ 200 കോടി ക്ലബില്‍ ഇടംനേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ്, ഓവർസീസ് റൈറ്റുകൾ വിറ്റുപോയതിലൂടെയാണ് വിക്രം റിലീസിനു മുൻപെ ഈ നേട്ടം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.

Advertisment

കമൽഹാസിനൊപ്പം നിരവധി മലയാളതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് എന്നിവരാണ് വിക്രമിലെ മറ്റു മലയാളിതാരങ്ങൾ. ഒപ്പം വിജയ് സേതുപതി, സൂര്യ എന്നിവരും ചിത്രത്തിലുണ്ട്. അതിഥി വേഷത്തിലാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. സൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു.

കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.

Kamal Haasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: