ബോളിവുഡ് താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും വിമർശിച്ച് വാർത്തകളിൽ ഇടം നേടിയ കെആർകെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കമാൽ ആർ.ഖാന് കാൻസർ. തനിക്ക് സ്റ്റൊമക്ക് കാൻസർ ആണെന്നും മൂന്നാമത്തെ സ്റ്റേജിലാണെന്നും ട്വിറ്ററിലൂടെയാണ് കെആർകെ അറിയിച്ചത്.

”എനിക്ക് സ്റ്റൊമക് കാൻസർ ആണെന്നും മൂന്നാമത്തെ സ്റ്റേജിലാണെന്നും സ്ഥിരീകരിച്ചു. ഒന്നോ രണ്ടോ വർഷം കൂടിയേ ഞാൻ ജിവിച്ചിരിക്കൂ. എന്നെ ആശ്വിസിപ്പിച്ചു കൊണ്ടുളള കോളുകളെ ഞാൻ പ്രോൽസാഹിപ്പിക്കുന്നില്ല. ആരുടെയും സിംപതിക്കായി ഞാൻ ഇതുവരെ നിന്നിട്ടില്ല. ഇതിനു മുൻപ് എന്നെ വിമർശിക്കുകയും വെറുക്കുകയും സ്നേഹിക്കുകയും ചെയ്തതുപോലെ ഇനിയും ചെയ്യുക. എന്നെയൊരു സാധാരണക്കാരനെ പോലെ കരുതുക. എന്റെ 2 ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തതിലേ എനിക്ക് വിഷമമുളളൂ.

1. ഒരു എ ഗ്രേഡ് സിനിമ നിർമ്മിക്കുക. 2. ഒരു സിനിമയിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുക അല്ലെങ്കിൽ അദ്ദേഹം അഭിനയിക്കുന്ന ഒരു സിനിമ നിർമ്മിക്കുക. പക്ഷേ ഈ 2 ആഗ്രഹങ്ങളും എന്റെ മരണത്തോടൊപ്പം എന്നെന്നേക്കുമായി മരിക്കും. ഇനിയുളള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്” കെആർകെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബോളിവുഡ് താരങ്ങളെ മാത്രമല്ല മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലിനെയും കെആർകെ കളിയാക്കിയിട്ടുണ്ട്. എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന സിനിമയെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രത്തിൽ ഭീമനാവാനൊരുങ്ങുന്ന മോഹൻലാലിനെ ഛോട്ടാ ഭീമെന്നാണ് ട്വിറ്ററിലൂടെ കെആർകെ കളിയാക്കിയത്. ഇതു വൻ വിവാദമായതിനുപിന്നാലെ താരം മാപ്പു പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ