എന്റെ പ്രിയപ്പെട്ടവർക്കൊപ്പം; സന്തോഷ നിമിഷം പങ്കിട്ട് കല്യാണി പ്രിയദർശൻ

സൈമ അവാർഡ് നിശയിൽ തന്റെ പ്രിയപ്പെട്ടവരെ അടുത്തു കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും കല്യാണി പങ്കിട്ടിട്ടുണ്ട്

kalyanipriyadarshan, actress, ie malayalam

സൈമ അവാർഡ് നേടിയ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് കല്യാണി പ്രിയദർശൻ. 2020 ലെ പുതുമുഖ നടിക്കുള്ള അവാർഡാണ് കല്യാണിക്ക് ലഭിച്ചത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. സൈമ അവാർഡ് വേദിയിൽ പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങൾ കല്യാണി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.

സൈമ അവാർഡ് നിശയിൽ തന്റെ പ്രിയപ്പെട്ടവരെ അടുത്തു കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും കല്യാണി പങ്കിട്ടിട്ടുണ്ട്. പൃഥ്വിരാജ്, ശോഭന എന്നിവർക്കൊപ്പമുളള ചിത്രങ്ങളാണ് കല്യാണി പങ്കുവച്ചത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിൽ കല്യാണി അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലെ കല്യാണിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ‘വരനെ ആവശ്യമുണ്ട്’. ദുൽഖർ ആയിരുന്നു ചിത്രത്തിലെ നായകൻ. 2017 ൽ പുറത്തിറങ്ങിയ ‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്കെത്തിയത്. തെലുങ്കിനു പുറമേ തമിഴ് സിനിമയിലും കല്യാണി അഭിനയിച്ചു.

Read More: സൈമ റെഡ്കാർപെറ്റിൽ സുപ്രിയയ്ക്കൊപ്പം സ്റ്റൈലിഷ് ലുക്കിൽ പൃഥ്വിരാജ്; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kalyanipriyadarshan shares photo with prithviraj shobhana in siima awards

Next Story
ബോക്സറായി അഭിനയിക്കാനുള്ള തയ്യാറെടുപ്പോ? ബോക്സിങ് പരിശീലനത്തിന്റെ ചിത്രം പങ്കുവച്ച് മോഹൻ ലാൽmohanlal, mohanlal boxing, mohanlal boxing film, Priyadarshan, mohanlal photo, mohanlal pic, mohanlal picture, mohanlal update, മോഹൻലാൽ, മോഹൻലാൽ ബോക്സിങ് പരിശീലനം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com