scorecardresearch

കിടിലൻ മേക്കോവറിൽ കല്യാണി പ്രിയദർശൻ; കണ്ടിട്ട് ആളെ മനസിലായില്ലെന്ന് ദുൽഖർ

എന്റെ മുടി തിരികെ തരൂവെന്നായിരുന്നു പൂർണിമയുടെ രസകരമായ കമന്റ്

എന്റെ മുടി തിരികെ തരൂവെന്നായിരുന്നു പൂർണിമയുടെ രസകരമായ കമന്റ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kalyani priyadarshan, actress, ie malayalam

സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലായി കല്യാണി പ്രിയദർശൻ തിരക്കിലാണ്.

Advertisment

സോഷ്യൽ മീഡിയയിലും ആക്ടീവായ കല്യാണി ഇടയ്ക്കിടെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. കിടിലൻ മേക്കോവറിലുള്ള പുതിയ ചിത്രങ്ങളും കല്യാണി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഫൊട്ടോയിലുള്ളത് കല്യാണിയാണെന്ന് തിരിച്ചറിയാൻ സാധിക്കില്ല.

ദുൽഖർ സൽമാൻ, കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ, പൂർണിമ ഇന്ദ്രജിത്ത്, കനിഹ തുടങ്ങി നിരവധി താരങ്ങളാണ് ഫൊട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയത്. കല്യാണിയെ കണ്ടിട്ട് തനിക്ക് മനസിലായില്ല എന്നായിരുന്നു ദുൽഖറിന്റെ കമന്റ്. എന്റെ മുടി തിരികെ തരൂവെന്നായിരുന്നു പൂർണിമയുടെ രസകരമായ കമന്റ്.

Advertisment

തെലുങ്ക്‌ സിനിമയിലൂടെയായിരുന്നു കല്യാണി പ്രിയദർശന്റെ സിനിമാ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിൽ സജീവമാകുകയാണ് താരം. ഹൃദയം, ബ്രോ ഡാഡി എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് കല്യാണിയുടേതായി മലയാളത്തിൽ ഇറങ്ങാനുള്ളത്. ചിത്രലഹരി, രണരംഗം, ഹീറോ, പുത്തം പുതു കാലൈ എന്നിവയാണ് കല്യാണിയുടെ മറ്റുചിത്രങ്ങൾ. പ്രിയദർശന്റെ സംവിധാനത്തിൽ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ സിനിമയിൽ കല്യാണി ഒരു പ്രധാന വേഷം ചെയ്തിരുന്നു.

Read More: ‘ആത്മാവിനെ തഴുകുന്ന സുഖ സ്പർശം പോലെ’; ചിത്രങ്ങളുമായി കല്യാണി

Kalyani Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: