scorecardresearch

കല്യാണി പ്രിയദർശൻ വീണ്ടും തമിഴിൽ; നായകൻ ശിവകാർത്തികേയൻ

എന്റെ ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങളെല്ലാം ഒന്നിച്ച് വരുമെന്ന് ഞാനോർത്തില്ല

എന്റെ ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങളെല്ലാം ഒന്നിച്ച് വരുമെന്ന് ഞാനോർത്തില്ല

author-image
Entertainment Desk
New Update
Kalyani Priyadarshan, Sivakarthikeyan, PS Mithran, Kalyani Priyadarshan Sivakarthikeyan, Kalyani Priyadarshan film, Sivakarthikeyan film, PS Mithran film, Kalyani Priyadarshan Dulquer Salman, Sivakarthikeyan news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

'ഇരുമ്പു തിരൈ' സംവിധായകൻ പിഎസ് മിത്രന്റെ പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ നായികയാവുന്നു. ശിവകാർത്തികേയനാണ് ചിത്രത്തിലെ നായകൻ. അർജുൻ സാർജ പ്രതിനായകനായും എത്തുന്നു. മാർച്ച് 13 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. കല്യാണിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഇത്. ആദ്യചിത്രം 'വാൻ' അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്.

Advertisment

"എന്റെ ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങളിൽ പലതും ഒന്നിച്ച് വരുമെന്ന് ഞാനോർത്തില്ല. പിഎസ് മിത്രന്റെ ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായി അഭിനയിക്കുന്നു. എപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും സാധ്യമാകുമെന്നു കരുതിയിരുന്നില്ല. ഭാഗ്യവതിയാണ് ഞാൻ," കല്യാണി പ്രിയദർശൻ ട്വിറ്ററിൽ കുറിക്കുന്നു.

ശിവകാർത്തികേയനും മിത്രനും മുൻപൊരു ഷോർട്ട്ഫിലിമിനു വേണ്ടി ഒന്നിച്ചു പ്രവർത്തിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു സിനിമയ്ക്കു വേണ്ടി ഇരുവരും കൈകോർക്കുന്നത്. ത്രില്ലർ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. സംവിധായകൻ രാജേഷിന്റെ 'മിസ്റ്റർ ലോക്കൽ' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ശിവകാർത്തികേയൻ ഇപ്പോൾ. രവികുമാർ സംവിധാനം ചെയ്യുന്ന ഒരു സയൻസ് ഫിക്ഷൻ ചിത്രത്തിലും ശിവകാർത്തികേയൻ അഭിനയിക്കുന്നുണ്ട്. ഈ രണ്ടു ചിത്രങ്ങളും പൂർത്തിയാക്കിയതിനു ശേഷമാകും പുതിയ ചിത്രത്തിൽ ശിവകാർത്തികേയൻ ജോയിൻ ചെയ്യുക.

Advertisment

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന 'വാന്‍' എന്ന തമിഴ് ചിത്രത്തിലും കല്യാണി പ്രിയദർശൻ അഭിനയിക്കുന്നുണ്ട്. നവാഗതനായ രാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണിയെ കൂടാതെ ലിസി ലക്ഷ്മി, കൃതി കര്‍ബാന്ധ എന്നിവരും നായികമാരായി എത്തുന്നുണ്ട്. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഒരു യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരക്കാർ- അറബിക്കടലിന്റെ സിംഹ’ ത്തിലും കല്യാണി പ്രിയദർശൻ അഭിനയിക്കുന്നുണ്ട്.

Dulquer Salmaan Sivakarthikeyan Kalyani Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: