ഇൻസ്റ്റഗ്രാമിൽ രണ്ടു മില്യൻ ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷത്തിലാണ് കല്യാണി പ്രിയദർശൻ. ആരാധക സ്നേഹത്തിന് നന്ദി പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ഈ വർഷവും ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് കൂടുമെന്ന് പ്രതീക്ഷിക്കുന്നതായും കല്യാണി പറഞ്ഞിട്ടുണ്ട്.
സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു. ‘ക്രിഷ് 3’ എന്ന ചിത്രത്തിൽ സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് കല്യാണി തന്റെ കരിയർ ആരംഭിക്കുന്നത്. തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെ കല്യാണി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്. സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ ദുൽഖർ ആയിരുന്നു നായകൻ. സിനിമാ നടിയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് കല്യാണി പ്രിയദർശൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ചെറുപ്പത്തിൽ കൂട്ടുകാരോട് തമാശയ്ക്ക് പറയുമായിരുന്നു, ഞാനും ഒരു സ്റ്റാറാകുമെന്ന്. പക്ഷേ, ജീവിതത്തിൽ അത് സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ബിഹൈൻഡ്‌സ്‌വുഡ്സിനു നൽകിയ അഭിമുഖത്തിൽ കല്യാണി പറഞ്ഞു.
Read More: ദുൽഖറിനെ അന്നാണ് ആദ്യമായി കാണുന്നതും സംസാരിക്കുന്നതും: കല്യാണി പ്രിയദർശൻ