scorecardresearch

Latest News

ദുൽഖറിനെ അന്നാണ് ആദ്യമായി കാണുന്നതും സംസാരിക്കുന്നതും: കല്യാണി പ്രിയദർശൻ

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്

Kalyani Priyadarshan, actress, ie malayalam

സിനിമാ നടിയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് കല്യാണി പ്രിയദർശൻ. ചെറുപ്പത്തിൽ കൂട്ടുകാരോട് തമാശയ്ക്ക് പറയുമായിരുന്നു, ഞാനും ഒരു സ്റ്റാറാകുമെന്ന്. പക്ഷേ, ജീവിതത്തിൽ അത് സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ബിഹൈൻഡ്‌സ്‌വുഡ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് കല്യാണി.

സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു. ‘ക്രിഷ് 3’ എന്ന ചിത്രത്തിൽ സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് കല്യാണി തന്റെ കരിയർ ആരംഭിക്കുന്നത്. തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെ കല്യാണി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്. സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ ദുൽഖർ ആയിരുന്നു നായകൻ. ഈ സിനിമയുടെ പൂജയുടെ അന്നാണ് ദുൽഖറിനെ ആദ്യമായി കാണുന്നതെന്ന് കല്യാണി അഭിമുഖത്തിൽ പറഞ്ഞു. മൂന്നുപേരുടെ അച്ഛന്മാരും സിനിമാ ഇൻഡസ്ട്രിയിൽ ആണെങ്കിലും ദുൽഖറിനെയും അനൂപിനെയും അന്നാദ്യമായാണ് കാണുന്നതെന്ന് കല്യാണി പറഞ്ഞു.

അച്ഛൻ പ്രിയദർശൻ ചെയ്ത സിനിമകളിൽ ഏറെ ഇഷ്ടം തേന്മാവിൻ കൊമ്പത്താണെന്നും കല്യാണി വ്യക്തമാക്കി. നടന്മാരിൽ മോഹൻലാലിനെയാണ് തനിക്കേറെ ഇഷ്ടമെന്നും കല്യാണി അഭിമുഖത്തിൽ പറഞ്ഞു.

Read More: കിടിലൻ മേക്കോവറിൽ കല്യാണി പ്രിയദർശൻ; കണ്ടിട്ട് ആളെ മനസിലായില്ലെന്ന് ദുൽഖർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kalyani priyadarshan talking about dulquer

Best of Express