അദ്ദേഹത്തിന്റെ വാമപ്പായിരുന്നു എന്റെ വർക്കൗട്ട്; മോഹൻലാലിനൊപ്പമുള്ള ചിത്രവുമായി കല്യാണി

മോഹൻലാലിനൊപ്പം ജിമ്മിൽ നിന്നെടുത്ത ചിത്രമാണ് കല്യാണി പങ്കുവച്ചിരിക്കുന്നത്

Mohanlal, Kalyani Priyadarshan, മോഹൻലാൽ, കല്യാണി priyadarshan, kalyani priyadarshan photos, mohanlal gym workout, ie malayalam

ആരോഗ്യകാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത ആളാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ജിമ്മിൽ ധാരാളം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ ജിമ്മിൽ നിന്നുമുള്ള ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇപ്പോഴിതാ, കല്യാണി പ്രിയദർശൻ പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മോഹൻലാലിനൊപ്പം ജിമ്മിൽ നിന്നെടുത്ത ചിത്രമാണ് കല്യാണി പങ്കുവച്ചിരിക്കുന്നത്. “അദ്ദേഹത്തിന്റെ വാമപ്പ് മാത്രമായിരുന്നു എന്റെ മുഴുവൻ വര്‍ക്കൗട്ട്” എന്ന അടികുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also read: ‘ഹാപ്പി ബർത്ത്ഡേ അമു’, ദുൽഖറിന്റെ അമാലിന് ജന്മദിനാശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന “ബ്രോ ഡാഡി” എന്ന സിനിമയിലാണ് ഇരുവരും ഇപ്പോൾ അഭിനയിക്കുന്നത്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് കല്യാണിയും എത്തുന്നത്.

പ്രിയദർശന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ വും വിനീത് ശ്രീനിവാസന്റെ ‘ഹൃദയവും” ആണ് കല്യാണിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ദുൽഖറിന്റെ നായികയായി ‘വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ എത്തിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kalyani priyadarshan shares photo with mohanlal from gym

Next Story
‘അനിമൽ ഫ്ലോ’, വർക്കൗട്ട് രീതി പരിചയപ്പെടുത്തി ഇഷാനി കൃഷ്ണ; വീഡിയോIshaani Krishna, Weight Gain Transformation video Ishani Krishna, Ishaani sisters, Ishaani Krishna movie, Ishaani Krishna movie release, Ahaana Krishna, ഇഷാനി കൃഷ്ണ, കൃഷ്ണകുമാർ, അഹാന കൃഷ്ണ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express