യുവനടിമാർക്കിടയിലെ ശ്രദ്ധേയമുഖങ്ങളാണ് സായ് പല്ലവിയും കല്യാണി പ്രിയദർശനും. ഇരുവരും ഒന്നിച്ചുള്ള ഒരു സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. സായ് പല്ലവിയ്ക്കും കല്യാണിയ്ക്കുമൊപ്പം നടിമാരായ കൃതി ഷെട്ടി, പ്രിയങ്ക മോഹൻ എന്നിവരെയും ചിത്രത്തിൽ കാണാം. ഒരു അവാർഡ് നൈറ്റിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്.
ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലാണ് കല്യാണി പ്രിയദർശനെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. ടൊവിനോ തോമസ് നായകനായ ‘തല്ലുമാല’യാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. വിരാടപർവ്വമാണ് സായി പല്ലവിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഗാർഗി എന്നൊരു ചിത്രവും സായി പല്ലവിയുടേതായി അടുത്തിടെ അനൗൺസ് ചെയ്തിരുന്നു.
Read more: യെല്ലോ സ്കർട്ടിനൊപ്പം ബാക്‌ലെസ് ബ്ലൗസിൽ സുന്ദരിയായി കല്യാണി പ്രിയദർശൻ, വില അറിയാമോ?