/indian-express-malayalam/media/media_files/uploads/2021/04/Hridayam-1.jpg)
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ മുഖ്യ വേഷങ്ങളിൽ​ എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയ'ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഒരു പുൽപ്പരപ്പിൽ വെള്ള വസ്ത്രം ധരിച്ച് മൂവരും കിടക്കുന്നതാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ. മോഹൻലാലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തത്.
ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവും കല്യാണിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം’. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള പ്രണവിന്റെയും കല്യാണിയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ നേടിയിരുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ഹൃദയം’. കല്യാണിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് ‘ഹൃദയം’. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ഹൃദയം’. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള വീഡിയോ നേരത്തേ മോഹൻലാൽ പങ്കുവച്ചിരുന്നു. വീഡിയോ പങ്കുവച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞ വാക്കുകൾ. “തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിര്‍മാണ രംഗത്തേക്ക്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനാണ് സംവിധായകന്‍. പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി നായിക. ഈ ചിത്രത്തിലൂടെ എന്റെ മകന്‍ പ്രണവ് വീണ്ടും നായകനായി നിങ്ങളുടെ മുന്നിലെത്തുന്നു. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരല്‍. ഹൃദയം!!!”
ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സംഗിതം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us