താരങ്ങളാൽ തിങ്ങിനിറഞ്ഞതായിരുന്നു ഇത്തവണത്തെ ഫിലിം ഫെയർ അവാർഡ് നിശ. നിവിൻ പോളി, നയൻതാര, വിനായകൻ, ഗായത്രി സുരേഷ്, ആശ ശരത്, സ്രിന്ദ തുടങ്ങി മലയാളത്തിൽനിന്നും വൻതാരനിര തന്നെ അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ എത്തി. പക്ഷേ എല്ലാവരുടെയും ശ്രദ്ധ മറ്റൊരാളിലായിരുന്നു. പ്രിയദർശൻ-ലിസി ദമ്പതികളുടെ മകൾ കല്യാണി. അമ്മ ലിസിക്കൊപ്പമാണ് കല്യാണി അവാർഡ് നിശയിൽ എത്തിയത്.

Kalyani, priyadarshan, lissy

വളരെ സിംപിളായ ഗൗൺ ആണ് കല്യാണി ധരിച്ചിരുന്നത്. അമ്മയ്ക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതിനിടയിൽ കല്യാണി താൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടു. മറ്റാരുമല്ല സംഗീത മാന്ത്രികൻ എ.ആർ.റഹ്മാൻ. അദ്ദേഹത്തെ കണ്ട കല്യാണി സെൽഫിയെടുക്കാനായി അടുത്തെത്തി. റഹ്മാനെ കണ്ടതിന്റെ സന്തോഷം കല്യാണിയുടെ മുഖത്തു കാണാമായിരുന്നു.

Kalyani, priyadarshan, lissy

നേരത്തെ പ്രണവ് മോഹൻലാലിനൊപ്പമുളള കല്യാണിയുടെ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുകുടുംബങ്ങളും ഒന്നിച്ച ഒരു സ്വകാര്യചടങ്ങിനിടെ എടുത്ത ചിത്രമാണ് വൈറലമായി മാറിയത്. ഈ ചിത്രത്തിനുപിന്നാലെ കല്യാണിയും അഭിനേത്രിയായി വരണമെന്ന് പലരും ആഗ്രഹിച്ചിരുന്നു. എന്നാൽ അച്ഛനെപ്പോലെ സംവിധാനരംഗത്താണ് കല്യാണിക്ക് താൽപര്യം. വിക്രം നായകനായ ‘ഇരുമുഗൻ’ എന്ന തമിഴ് ചിത്രത്തിൽ അസോഷ്യേറ്റ് ഡയറക്ടർ ആയിരുന്നു. അമേരിക്കയിലെ ന്യൂയോർക്ക് പാർസൺ സ്കൂൾ ഓഫ് ഡിസൈനിങ്ങിൽ നിന്നും ആർക്കിടെക്ചറിൽ ബിരുദം നേടിയതിനുശേഷമാണ് കല്യാണി സിനിമാരംഗത്തേക്ക് എത്തിയത്.
Kalyani, priyadarshan, lissyKalyani, priyadarshan, lissy

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ