അങ്ങനെ ഞാനും നല്ല കാപ്പിയിടാൻ പഠിച്ചു, സിനിമയില്ലേലും ഇനി ജീവിച്ചു പോകാമെന്നു കല്യാണി; വീഡിയോ

കല്യാണിയുടെ വീഡിയോ ശ്രദ്ധ നേടുന്നു

kalyani priyadarshan, kalyani priyadarshan photos, kalyani priyadarshan insta video, കല്യാണി പ്രിയദർശൻ

തെലുങ്ക്‌ സിനിമയിലൂടെയായിരുന്നു കല്യാണി പ്രിയദർശന്റെ സിനിമാ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിൽ സജീവമാകുകയാണ് താരം. മരക്കാർ, ഹൃദയം, ബ്രോ ഡാഡി എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് കല്യാണിയുടേതായി മലയാളത്തിൽ ഇറങ്ങാനുള്ളത്.

ഇപ്പോഴിതാ, കല്യാണിയുടെ ഇൻസ്റ്റഗ്രാം റീൽ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കാപ്പി ഉണ്ടാക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചത്. ‘സിനിമ വർക്ക് ഔട്ട് ആയില്ലെങ്കിലും ഇനി ജീവിച്ചു പോകാൻ മറ്റൊരു ബാക്കപ്പ് കരിയർ കൂടി ആയെന്നാണ്,’ കല്യാണി കുറിക്കുന്നത്.

സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു. ആര്‍ക്കിടെക്ച്ചര്‍ ഡിസൈനിങ് പഠിച്ച കല്യാണി അഭിനയത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു. വിക്രത്തിന്റെ ‘ഇരുമുഗന്‍’, ഹൃതിക് റോഷന്റെ ‘കൃഷ്‌ 3’ എന്നീ സിനിമകളിലെ കലാ സംവിധാന സഹായിയായിരുന്നു കല്യാണി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kalyani priyadarshan insta video

Next Story
അന്നാണ് അവസാനമായി കണ്ടത്; മോനിഷയുടെ ഓർമകളിൽ മനോജ് കെ ജയൻMonisha, Manoj K Jayan, Monisha photos, മോനിഷ, മനോജ് കെ ജയൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com