scorecardresearch

Latest News

പാർട്ടി വേണ്ട സിറ്റി കറക്കം മതി, അല്ലെങ്കിൽ…; ദുബായിലെ പിറന്നാളാഘോഷത്തെക്കുറിച്ച് കല്യാണി

പിറന്നാളാഘോഷ പരിപാടികളുടെ ചിത്രങ്ങളും കല്യാണി ഷെയർ ചെയ്തിട്ടുണ്ട്

kalyani, kalyani priyadarshan

മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. അടുത്തിടെ റിലീസിനെത്തിയ ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയമാണ് കല്യാണി കാഴ്ച വച്ചത്. രസകരമായ തന്റെ പിറന്നാൾ ആഘോഷത്തെ കുറിച്ച് കല്യാണി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

എണ്ണിയാലൊടുങ്ങാത്ത അത്രയും പ്ലാനുകളാണ് കല്യാണിയ്ക്കുള്ളത്. “ഷൂട്ട് കഴിഞ്ഞു, ജന്മദിനത്തിന് നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്?
ഞാൻ : നഗരം ചുറ്റി കറങ്ങുക, അല്ല ഡാൻസ് പാർട്ടി. ഇല്ല, നമുക്ക് ഒരു ഫിലിം റാപ്പ് പാർട്ടി നടത്താം! അല്ല, നമുക്ക് ലേസർ ടാഗിലേക്ക് പോകാം. റോക്ക് ക്ലൈബിംഗിനു പോവാം. സത്യത്തിൽ, എനിക്ക് ഒരു സ്പാ ദിവസം വേണം..വേണ്ട, നമുക്ക് ധാരാളം മധുരം കഴിക്കാം…
അവർ: മുകളിൽ പറഞ്ഞവയിൽ ഒന്ന് തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് സമയമുണ്ട്,” കല്യാണിയുടെ ഇൻസ്റ്റഗ്രാം കുറിപ്പിങ്ങനെ.

നഗരം ചുറ്റിനടക്കുന്നതിന്റെയും കൂട്ടുകാർക്കൊപ്പം കറങ്ങി നടക്കുന്നതിന്റെയും റോക്ക് ക്ലൈബ്ബിങ്ങിന്റെയും പിറന്നാൾ കേക്കിന്റെയുമെല്ലാം ചിത്രങ്ങളും കല്യാണി കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഏപ്രിൽ അഞ്ചിനായിരുന്നു കല്യാണിയുടെ പിറന്നാൾ.

സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു. ‘ക്രിഷ് 3’ എന്ന ചിത്രത്തിൽ സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് കല്യാണി തന്റെ കരിയർ ആരംഭിക്കുന്നത്. തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെ കല്യാണി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്. സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ ദുൽഖർ ആയിരുന്നു നായകൻ. സിനിമാ നടിയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് കല്യാണി പ്രിയദർശൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kalyani priyadarshan birthday celebration photos videos