മലയാളികൾ നേരേ ചൊവ്വേ ഓണം ആഘോഷിച്ചിട്ട് വർഷം മൂന്നായി. ആദ്യ രണ്ട് ഓണം പ്രളയം കൊണ്ടു പോയപ്പോൾ ഇക്കുറി പണി തന്നത് കൊറോണയാണ്. എങ്കിലും വീടുകളിൽ പൂക്കളമിട്ടും സദ്യയൊരുക്കിയും ചെറിയ തോതിൽ ആഘോഷിക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. അപ്പോഴും രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ഒരു വിഭാഗം ആരോഗ്യപ്രവർത്തകരാണ്. ഈ പശ്ചാത്തലത്തിൽ നഴ്‌സുമാർക്ക് ആദരവുമായി പൂക്കളം ഒരുക്കുകയാണ് നടിമാരായ നിഖില വിമലും കല്യാണി പ്രിയദർശനും.

Read More: ഓണം ചിത്രങ്ങളുമായി സുരേഷ് ഗോപിയുടെ പെൺമക്കൾ

ഓണം എന്നത് സന്തോഷങ്ങൾ പങ്കുവയ്ക്കാനും നമ്മുടെ ജീവിതത്തിലെ അനുഗ്രഹങ്ങളെ നന്ദിയോടെ ഓർക്കാനുമുള്ള അവസരമാണെന്നാണ് തന്നെ പഠിപ്പിച്ചിരിക്കുന്നതെന്നും അതിനാൽ ഇക്കുറി നമ്മുടെ ആരോഗ്യത്തിന് വേണ്ടി കഷ്ടപ്പെടുന്ന നഴ്‌സുമാരെ ആദരപൂർവം സ്മരിക്കുന്നു എന്നും കല്യാണി പറയുന്നു.

ഈ മഹാമാരിയുടെ കാലത്ത് സ്നേഹത്തോടെയുള്ള അവരുടെ പരിചരണത്തെയും പിന്തുണയേയും ബഹുമാനിക്കുകയും അഭിമാനത്തോടെ തന്റെ പൂക്കളം അവർക്കു വേണ്ടി സമർപ്പിക്കുകയും ചെയ്യുന്നു എന്നും കല്യാണി കുറിച്ചു.

നിസ്വാർഥമായ സേവനവും പരിചരണവും നൽകി എണ്ണമറ്റ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കി ഓണക്കാലത്ത് അവരുടെ വീടുകളിലേക്ക് മടങ്ങാൻ പ്രാപ്തരാക്കിയ നഴ്‌സുമാരെ നന്ദിയോടെ ഓർക്കുന്നു എന്ന് നിഖിലയും കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook