ഈ ദിവസങ്ങൾ ഞാനെങ്ങനെ മറക്കാനാണ്; സന്തോഷം പങ്കുവച്ച് കല്യാണി

“എന്റെ അവധിക്കാലം കൂടുതലും ലൊക്കേഷനുകളിൽ അച്ഛനെ സന്ദർശിക്കാനുള്ളതായിരുന്നു. സന്തോഷവാനല്ലാത്ത ഒരാളെയും ഞാനവിടെ കണ്ടിട്ടില്ല”

Kalyani Priyadarshan, Kalyani Priyadarshan, Pranav Mohanlal Kalyani Priyadarshan Photos, Pranav Mohanlal Kalyani Priyadarshan hridayam movie , പ്രണവ് മോഹൻ ലാൽ, കല്യാണി പ്രിയദർശൻ, Vineeth Sreenivasan, വിനീത് ശ്രീനിവാസൻ, Hridayam, ഹൃദയം, Kalyani and Pranav mohanlal in Marakkar, Kalyani Priyadarshan in Marakkar, Director Priyadarshan, iemalayalam, indian express malayalam

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഹൃദയം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കിടുകയാണ് നടി കല്യാണി പ്രിയദർശൻ. ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവ് മോഹൻലാലും കല്യാണിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിൽ തന്റെ ഭാഗങ്ങൾ തീർന്നെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഏതാനും ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്നും കല്യാണി കുറിക്കുന്നു.

“ഇന്നലെ ‘ഹൃദയ’ത്തിലേക്കുള്ള എന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് തീർന്നു.
നിരവധിയാളുകൾക്ക് അറിയില്ല, ഞാനെന്തുകൊണ്ടാണ് സിനിമയുടെ ഭാഗമാവാൻ ആഗ്രഹിച്ചതെന്ന്, തീർച്ചയായും സിനിമയുടെ ഗ്ലാമറസായ ലോകം കണ്ടിട്ടല്ല. എന്റെ അവധിക്കാലം കൂടുതലും ലൊക്കേഷനുകളിൽ അച്ഛനെ സന്ദർശിക്കാനുള്ളതായിരുന്നു. സന്തോഷവാനല്ലാത്ത ഒരാളെയും ഞാനവിടെ കണ്ടിട്ടില്ല. അദ്ദേഹമെപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം തമാശ പറയുകയും ചിരിക്കുകയും ചെയ്തു. അവർ ഏറ്റവും സന്തുഷ്ടരായ മനുഷ്യരായിരുന്നു. ആ നിമിഷങ്ങളിലാണ് സിനിമയെന്ന സ്വപ്നം എന്നിൽ രൂപപ്പെട്ടത്. വളരാനും ഇത്തരത്തിലുള്ള ജീവിതം നയിക്കാനും ഞാൻ ആഗ്രഹിച്ചു.

കഴിഞ്ഞ രണ്ടുമാസം, അച്ച എങ്ങനെ രസകരമായി ജോലി ചെയ്തു എന്ന് അനുഭവിക്കാനുള്ള, എന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരം എനിക്കു ലഭിച്ചു, കുടുംബം എന്ന തോന്നലുണ്ടാക്കുന്ന ആളുകൾക്കൊപ്പം. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാണിത്. ഇപ്പോൾ എനിക്ക് സെറ്റിലെ ഓരോരുത്തരെയും നഷ്ടപ്പെടാൻ പോവുന്നു,” എന്നാണ് കല്യാണി കുറിക്കുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ഹൃദയം’. കല്യാണിയുടെ മൂന്നാമത്തെ മലയാള ചിത്രവും പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണ് ‘ഹൃദയം’. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്.

Pranav mohanlal, Kalyani priyadarshan, hridayam movie

ചിത്രത്തെക്കുറിച്ചുള്ള വീഡിയോ നേരത്തേ മോഹൻലാൽ പങ്കുവച്ചിരുന്നു. വീഡിയോ പങ്കുവച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞ വാക്കുകൾ. “തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിര്‍മാണ രംഗത്തേക്ക്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനാണ് സംവിധായകന്‍. പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി നായിക. ഈ ചിത്രത്തിലൂടെ എന്റെ മകന്‍ പ്രണവ് വീണ്ടും നായകനായി നിങ്ങളുടെ മുന്നിലെത്തുന്നു. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരല്‍. ഹൃദയം!!!”

Read more: പ്രണവിനെ വിഷ് ചെയ്യുന്നില്ലേ എന്നു ചോദിക്കുന്നവർക്കുള്ള മറുപടിയുമായി കല്യാണി പ്രിയദർശൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kalyani priyadarshan about hridayam movie shooting

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express