/indian-express-malayalam/media/media_files/2026/02/02/rambha-ho-kalpana-iyer-dance-video-2026-02-02-12-20-00.jpg)
ബോളിവുഡിലെ ഐക്കോണിക് ഗാനങ്ങളിൽ ഒന്നാണ് 1981-ൽ പുറത്തിറങ്ങിയ 'അർമാൻ' എന്ന ചിത്രത്തിലെ 'രംഭ ഹോ'. അടുത്തിടെ പുറത്തിറങ്ങിയ 'ധുരന്ധർ' എന്ന ചിത്രത്തിലും ഈ റെട്രോ ഗാനം ഉപയോഗിച്ചിരുന്നു. അതോടെ 'രംഭ ഹോ' വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി.
Also Read: കച്ചവടം പൊളിഞ്ഞു, തിരികെ കേരളത്തിലോട്ട് വരുകയാണ്: കുറിപ്പുമായി എംജി ശ്രീകുമാർ
കഴിഞ്ഞ ദിവസം, 'രംഭ ഹോ'യ്ക്ക് അനുസരിച്ച് ഒരു 70കാരി ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു വിവാഹ ചടങ്ങിനിടെ എടുത്ത വീഡിയോ ആയിരുന്നു ഇത്.
"ഈ പ്രായത്തിലും എന്തൊരു എനർജി, ആയ കാലത്ത് ഇവർ എത്ര സ്മാർട്ടായിരുന്നിരിക്കും?" എന്നിങ്ങനെയുള്ള കമന്റുകളുമായാണ് പുതുതലമുറ ആ വീഡിയോ ഏറ്റെടുത്തത്.
Also Read: ഒന്നുമല്ലാതിരുന്നവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം എത്തിച്ച മനുഷ്യൻ; സി.ജെ. റോയിയെ ഓർത്ത് അഖിൽ മാരാർ
എന്നാൽ, ആ വൈറൽ വീഡിയോയിലെ താരം മറ്റാരുമല്ല, 'അർമാൻ' എന്ന ചിത്രത്തിൽ 'രംഭ ഹോ' ഗാനത്തിന് ചുവടുവെച്ച നടി കൽപ്പന അയ്യർ തന്നെയായിരുന്നു ആ വൈറൽ വീഡിയോയിലെയും താരം. തന്റെ ആ പഴയ മാസ്റ്റർ പീസ് നൃത്തം വീണ്ടും പുനരാവിഷ്കരിക്കുകയായിരുന്നു കൽപ്പന.
Also Read: 44 വർഷം പഴക്കമുള്ളൊരു കല്യാണക്കുറിയും കല്യാണവും; ചിത്രത്തിലെ വരനെ മനസ്സിലായോ?
വീഡിയോ വൈറലായതോടെ കൽപ്പന തന്നെ തന്റെ സോഷ്യൽ മീഡിയ പേജിൽ വീഡിയോ ഷെയർ ചെയ്തു. "ഒരു സുഹൃത്താണ് എനിക്ക് ഈ വീഡിയോ അയച്ചുതന്നത്. കഴിഞ്ഞ രാത്രി നടന്ന ഒരു ചടങ്ങിൽ ഞാൻ ഇത് ചെയ്തെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കുറെ കാലമായി ഞാൻ നൃത്തം ചെയ്തിട്ട്, ഇത് വളരെ സവിശേഷമായ ഒരു വൈകുന്നേരമായിരുന്നു," എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.
Also Read: ഞങ്ങള്‍ മമ്മയും ഡാഡയും ആകാൻ പോകുന്നു: സന്തോഷം പങ്കുവച്ച് ഷിയാസ് കരീം
View this post on InstagramA post shared by Femina Miss india (@missindiaorg)
വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. "നിങ്ങൾ അന്നും ഇന്നും ഏറ്റവും ഹോട്ടസ്റ്റ് ലേഡിയാണ്", "നിങ്ങളുടെ പ്രായത്തിലെത്തുമ്പോൾ ഇത്രയും മനോഹരമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" എന്നിങ്ങനെയുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ കാണാം.
ആരാണ് കൽപ്പന അയ്യർ?
ബോളിവുഡിൽ ഒരു കാലത്ത് സ്ഥിരം 'വാമ്പ്' വേഷങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് കൽപ്പന അയ്യർ. 'ഹം സാത്ത് സാത്ത് ഹേൻ' എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1978-ലെ മിസ് ഇന്ത്യ മത്സരത്തിൽ റണ്ണറപ്പായ അവർ മിസ് വേൾഡ് മത്സരത്തിൽ ആദ്യ 15 പേരിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.
Also Read: വിന്റേജ് വൈബിൽ അനുപമ; റെഡ് ഫ്ലോറൽ സാരിയിൽ മനംകവർന്ന് താരം
ബിന്ദു, ഹെലൻ, അരുണ ഇറാനി എന്നിവരെപ്പോലെ ബോൾഡ് വേഷങ്ങളിലും ഗ്ലാമറസ് ഡാൻസ് നമ്പറുകളിലുമാണ് കൽപ്പന തിളങ്ങിയത്. 'പ്യാര ദുഷ്മൻ' (1980) എന്ന ചിത്രത്തിലെ 'ഹരി ഓം ഹരി', 'അർമാൻ' (1981) എന്ന ചിത്രത്തിലെ 'രംഭ ഹോ' എന്നീ ഗാനങ്ങൾ അവരെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു.
Also Read: ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത് 10 കോടി; ഈ കുട്ടി ഇന്നൊരു സൂപ്പർ സ്റ്റാറാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us