പോസ്റ്റര്‍ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പൃഥ്വിരാജ് ഫാന്‍സ് ആവേശത്തോടെ കാത്തിരിക്കുകയാണ് കാളിയന്‍ എന്ന ചിത്രത്തിനായി. ഇപ്പോഴിതാ ചിത്രത്തിലെ ഡയലോഗ് ലൈവായി സ്‌റ്റേജില്‍ പറഞ്ഞ് പൃഥ്വി വീണ്ടും കൈയ്യടി വാങ്ങുന്നു.

‘അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കൽപിച്ചോളൂ…
പത്തുക്ക് ഒന്നോ നൂറുക്കൊന്നോ…
പക്ഷെ തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ ‘കാളിയന്‍’…’ ഈ ഡയലോഗ് പറഞ്ഞാണ് പൃഥ്വി ആരാധകരുടെ കൈയ്യടി വാങ്ങിയത്. സ്റ്റേജില്‍ വച്ചായിരുന്നു പൃഥ്വിയുടെ പെര്‍ഫോമന്‍സ്. കൂടെ ഡയലോഗ് ഏറ്റു പറയാന്‍ കാണികളും ഉണ്ടായിരുന്നു.

ചരിത്രം പറയാന്‍ മറന്നു പോയ വീരഗാഥയാണ് കാളിയന്റേത് എന്നു പറഞ്ഞായിരുന്നു മുമ്പ് പൃഥ്വിരാജ് കാളിയന്റെ വീഡിയോ പോസ്റ്റര്‍ പുറത്തു വിട്ടത്.

അനില്‍ കടുവയാണ് പോസ്റ്ററിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രാജീവ് നായറുടേതാണ് വരികള്‍. മാജിക് മൂണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ രാജീവ് നായറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബി.ടി.അനില്‍ കുമാറിന്റേതാണ് രചന. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന്‍ ശങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സുജിത് വാസുദേവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഷജിത് കൊയേരിയാണ് സൗണ്ട് ഡിസൈനിങ് ചെയ്യുന്നത്.

ചിത്രങ്ങൾക്ക് കടപ്പാട്: ഫെയ്സ്ബുക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook