മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം-പാർവതി ദമ്പതികളുടേത്. മകൻ കാളിദാസ് സിനിമാ മേഖലയിൽ സജീവമാണ്. മകൾ മാളവിക സിനിമയിൽ തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഈ കുടുംബം. നാലു പേരുടെയും സന്തോഷ നിമിഷങ്ങളെല്ലാം ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെമൊക്കെ ആരാധകരെ അറിയിക്കാറുണ്ട്. കാളിദാസ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കുടുംബത്തിലെ അംഗങ്ങളെല്ലാവരും ഒന്നിച്ച് ഒരു ഹോട്ടലിൽ പോകുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ‘പസികിത് മണി’ എന്ന ഡയലോഗും കേൾക്കാനാകും. ഇതു കേട്ട് പൊട്ടിച്ചിരിക്കുന്ന പാർവതിയെയും മകൾ മാളവികയെയും വീഡിയോയിൽ കാണാനാകും.
ജയറാം അഭിനയിച്ച ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിൽ വൈറലായി മാറിയ ഡയലോഗാണിത്. ചിത്രത്തിൽ ജയറാമിനൊപ്പം നടൻ പ്രഭുവുമുണ്ടായിരുന്നു. മിമിക്രി കലാകാരൻ കൂടിയായ ജയറാം വേദിയിൽ വച്ച് പ്രഭുവിനെ അനുകരിക്കുകയാണ് ഉണ്ടായത്. ഈ വീഡിയോ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
മണിരത്നത്തിന്റെ ‘ പൊന്നിയില്‍ സെല്വന്’ ആണ് ജയറാമിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം .വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്ക്കുന്ന പാര്‍വ്വതി നൃത്ത വേദികളിലും, ടി വി പരിപാടികളിലും ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്. മക്കളായ കാളിദാസനും, മാളവികയ്ക്കുമൊപ്പം ചെന്നൈയിലാണ് ഇരുവരും താമസിക്കുന്നത്.