മലയാളികള്‍ ആഘോഷമാക്കിയ താരവിവാഹങ്ങളിലൊന്നാണ് ജയറാം-പാര്‍വ്വതി ദമ്പതികളുടേത്. 1988 ല്‍ പുറത്തിറങ്ങിയ ‘ അപരന്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നീട് ശുഭയാത്ര, പാവക്കൂത്ത്, തലയണമന്ത്രം തുടങ്ങി അനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ജയറാം-പാര്‍വ്വതി താരജോഡി ഏറ്റെടുക്കുകയായിരുന്നു.
പ്രണയത്തിലായിരുന്ന ഇവര്‍ 1992 സെപ്തംബര്‍ 7 നാണ് വിവാഹിതരാകുന്നത്. മുപ്പതാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന അച്ഛന്റെയും അമ്മയുടെയും ചിത്രം മകന്‍ കാളിദാസന്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്. കേക്കു മുറിച്ച് സന്തോഷം പങ്കിടുന്ന ജയറാമിനെയും പാര്‍വ്വതിയെയും ചിത്രത്തില്‍ കാണാം. പ്രിയ താരങ്ങള്‍ക്കുളള ആശംസകള്‍കൊണ്ട് കമന്റ് ബോക്‌സ് നിറഞ്ഞിട്ടുണ്ട്.
വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന പാര്‍വ്വതി നൃത്ത വേദികളിലും, ടി വി പരിപാടികളിലും ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ പൊന്നിയില്‍ സെല്‍വന്‍’ ആണ് ജയറാമിന്റെ ഏറ്റവും പുതിയ ചിത്രം. മക്കളായ കാളിദാസനും, മാളവികയ്ക്കുമൊപ്പം ചെന്നൈയിലാണ് ഇരുവരും താമസിക്കുന്നത്.