ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. താരപുത്രൻ കാളിദാസ് ജയറാം നായകനാകുന്ന പൂമരം ഉടൻ തിയേറ്ററുകളിൽ എത്തും. കാളിദാസ് ജയറാം തന്നെയാണ് ചിത്രത്തിന്റെ റീലീസ് തീയതി പ്രഖ്യാപിച്ചത്.

മാർച്ച് 9ന് ചിത്രം റിലീസ് ചെയ്യുമെന്ന് കാളിദാസ് ജയറാം പറഞ്ഞു. ദൈവം അനുഗ്രഹിച്ചാൽ മറ്റ് തടസ്സം ഒന്നും വന്നില്ലെങ്കിൽ ചിത്രം മാർച്ച് 9ന് റിലീസ് ചെയ്യുമെന്ന് കാളിദാസ് തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

നിവിന്‍ പോളി നായകനായ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. ചിത്രത്തിലെ പാട്ടുകള്‍ നേരത്തേ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്.

പൂമരത്തിന്റെ റിലീസ് തീയതി വൈകുന്നത് സംബന്ധിച്ച് കാളിദാസിനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതെല്ലാം ആസ്വദിക്കുന്ന കാളിദാസ് ചിലപ്പോഴൊക്കെ രസകരമായ മറുപടികളും നല്‍കാറുണ്ട്. കഴിഞ്ഞദിവസം ട്രോളുകള്‍ക്ക് മറുപടി നല്‍കവേ ചിത്രം ഉടനെ എത്തുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം –

നമസ്കാരം

ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കിൽ 2018 മാർച്ച് 9ന് പൂമരം റിലീസ് ചെയ്യും.
2018ന്ന് വെച്ചില്ലെങ്കിൽ “എല്ലാ വർഷവും മാർച്ച് 9 ഉണ്ടല്ലോ”ന്ന് പറയൂന്നറിയാം അതോണ്ടാ

By God’s grace, *Poomaram* will hit the screens on March 9, 2018, if everything goes as planned!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook