Latest News
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

കാളിദാസിന് ”പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സന്തോഷം, അതിനപ്പുറം ടെന്‍ഷന്‍”

മാര്‍ച്ച് രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

Kalidas Jayaram

മക്കള്‍ ക്ലബിലേക്കുള്ള കാളിദാസ് ജയറാമിന്റെ അരങ്ങേറ്റ ചിത്രം പൂമരം ഇന്നുവരും നാളെവരുമെന്നു പ്രതീക്ഷിച്ച് പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായിരുന്നു. പല തവണ റിലീസ് തിയ്യതി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഓരോന്നും മാറ്റിവച്ചു. ഒടുവില്‍ കാത്തിരിപ്പിന് വിരാമം കുറിച്ച് പൂമരത്തിന്റെ റിലീസ് തിയതി നായകന്‍ കാളിദാസ് തന്നെ പ്രഖ്യാപിച്ചു. മാര്‍ച്ച് രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ പോസ്റ്ററുകളും ഫ്‌ളെക്‌സുകളും ഇതിനോടകം പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചിത്രം പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സന്തോഷവും ടെന്‍ഷനുമാണ് നായകന്. പൂമരത്തിന്റെ ഫ്‌ളക്‌സ്‌ബോഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് കാളിദാസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ‘പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സന്തോഷം അതിനപ്പുറം ടെന്‍ഷന്‍,’ എന്നാണ് കാളിദാസ് കുറിച്ചത്.

പൂമരത്തിന്റെ റിലീസ് തിയ്യതി വൈകുന്നത് സംബന്ധിച്ച് കാളിദാസിനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതെല്ലാം ആസ്വദിക്കുന്ന കാളിദാസ് ചിലപ്പോഴൊക്കെ രസകരമായ മറുപടികളും നല്‍കാറുണ്ട്.

നിവിന്‍ പോളി നായകനായ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. ചിത്രത്തിലെ പാട്ടുകള്‍ നേരത്തേ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kalidas jayarams facebook post on poomaram release

Next Story
‘ആഷിഖി’ ഗായകന്‍ അങ്കിത് തിവാരി വിവാഹിതനായി
The moderation of comments is automated and not cleared manually by malayalam.indianexpress.com