നടൻ കാളിദാസ് സോഷ്യൽ മീഡിയയിയലൂടെ തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിയിരുന്നു.വിദേശ യാത്രയിയ്ക്കിടെ പകർത്തിയ ചിത്രമായിരുന്നു കാളിദാസ് പങ്കുവച്ചത്. വീണ്ടും തരിണിയ്ക്കൊപ്പമുളള ചിത്രം കാളിദാസ് ഷെയർ ചെയ്തിരിക്കുകയാണ്. ഇരുവരും കറുത്ത നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്.
2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു.

‘നച്ചത്തിരം നകർകിറത്’ എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. ‘രജ്നി’ ആണ് കാളിദാസിന്റെ പുതിയ ചിത്രം.