മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം – പാര്‍വ്വതിയുടേത്. മകന്‍ കാളിദാസും സിനിമയില്‍ സജീവമായി വരികയാണ്. മകള്‍ മാളവിക അഭിനയ രംഗത്തേയ്ക്കു ഉടന്‍ തന്നെയെത്തും എന്ന സൂചനകളുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ കുടുംബം ഓണാഘോഷ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ചിത്രത്തില്‍ കാളിദാസിനൊപ്പം നില്‍ക്കുന്ന പെണ്‍ക്കുട്ടിയെപ്പറ്റിയുളള ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. തരിണി എന്ന മോഡലായിരുന്നു കാളിദാസിനൊപ്പം ഉണ്ടായിരുന്ന ആ പെണ്‍ക്കുട്ടി.
വിദേശ യാത്രയിലുളള കാളിദാസ് വീണ്ടും തരിണിയുടെ കൂടെയുളള ചിത്രം പങ്കുവച്ചിരിക്കുകയാണ്. അമ്മ പാര്‍വ്വതി ചിത്രത്തിനു താഴെ ‘ മൈ ബേബീസ്’ എന്നു കമന്റു ചെയ്തിട്ടുണ്ട്. ‘ ഹല്ലോ ഹബീബീസ്’ എന്നാണ് ചിത്രത്തിനു താഴെയുളള മാളവികയുടെ കമന്റ്. താരങ്ങളായ അപര്‍ണ ബാലമുരളി, കല്ല്യാണി പ്രിയദര്‍ശന്‍,നമിത പ്രമോദ് തുടങ്ങിയവരും കമന്റുകളുമായി എത്തിയിട്ടുണ്ട്. തരിണിയും തന്റെ പ്രോഫൈലില്‍ കാളിദാസിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു.