സോഷ്യൽ മീഡിയയിലൂടെയാണ് കാളിദാസ് പ്രണിയിനി തരിണിയെ ആരാധകരെ പരിചയപ്പെടുത്തിയത്. കാളിദാസിന്റെ പ്രൊഫൈലിലെ സ്ഥിര സാന്നിധ്യമാണിപ്പോൾ തരിണി.2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്നു തരിണി.കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു.
തരിണിയുടെ പിറന്നാൾ ദിവസമായിരുന്നു ഇന്നലെ. കാളിദാസിന്റെ അമ്മയും നടിയുമായ പാർവതിയും, സഹോദരി മാളവികയും തരിണിയ്ക്ക് ആശംസയറിയിച്ച് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കാളിദാസും തരിണിയ്ക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്തിരിക്കുകയാണ്. ഇരുവരും ദുബായിൽ അവധി ആഘോഷിക്കാൻ പോയപ്പോൾ പകർത്തിയ ചിത്രമാണ് കാളിദാസ് പങ്കുവച്ചത്. എന്തുകൊണ്ടാണ് ആ ചിത്രം തന്നെ തിരഞ്ഞെടുത്തതെന്ന് പറയുന്നുമുണ്ട് താരം.
“നിന്റെ പിറന്നാൾ അവസാനിക്കാൻ ഇനി മണിക്കുറുകൾ മാത്രമെയുള്ളൂ. ഒരുപാട് കാര്യങ്ങൾക്കായി എനിക്ക് നിന്നോടു നന്ദി പറയാനുണ്ട്. പക്ഷെ അത് ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ചിലപ്പോൾ അത് വളരെ പൈങ്കിളിയായിട്ട് തോന്നിയേക്കാം. നീ ഈ ലോകത്തുള്ളതിൽ ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.
നമ്മൾ ഒരുമിച്ചുള്ള ഒരുപാട് ചിത്രങ്ങളുണ്ടെങ്കിലും ഇത് തന്നെ തിരഞ്ഞെടുക്കാൻ ഒരു പ്രത്യേക കാരണമുണ്ട്. മരുഭൂമി എന്നത് ഒട്ടും പ്രതീക്ഷകളില്ലാതെ നാം എത്തുന്ന ഒരു സ്ഥലമാണ് അത് പോലെ തന്നെയാണ് നിനക്ക് എന്നോടുള്ള പ്രണയവും. ഒരു തരത്തിലുള്ള പ്രതീക്ഷകളുമില്ലാതെ നീ എന്നെ അഗാധമായി സ്നേഹിക്കുന്നു” കാളിദാസ് കുറിച്ചു.
“എനിക്കായി ഒരുക്കിയ ഏറ്റവും നല്ല സർപ്രൈസിനു നന്ദി, ഈ ലോകത്തിൽ വച്ച് ബെസ്റ്റ് ബോയ്ഫ്രണ്ടാണ് നീ” എന്നായിരുന്നു തരിണിയുടെ മറുപടി.
‘നച്ചത്തിരം നകർകിറത്’ എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. ‘രജ്നി’ ആണ് കാളിദാസിന്റെ പുതിയ ചിത്രം.