scorecardresearch
Latest News

കുടുംബചിത്രത്തില്‍ കാളിദാസിനൊപ്പമുളള പെണ്‍ക്കുട്ടി ഇതാണ്

ഓണാഘോഷത്തിന്റെ ഭാഗമായി കാളിദാസ് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കുടുംബചിത്രത്തില്‍ കാളിദാസിനൊപ്പമുളള പെണ്‍ക്കുട്ടി ഇതാണ്

മലയാളികളുടെ പ്രിയ താരകുടുംബമാണ് ജയറാം- പാര്‍വ്വതി എന്നിവരുടേത്. അച്ഛനും അമ്മയ്ക്കും പിറകെ സിനിമയിലെത്തിയ മകനെയും പ്രേക്ഷകര്‍ ഏറ്റെടുത്തു. അശോക് സെല്‍വരാജിനൊപ്പം ഒരു മ്യൂസിക്ക് വീഡിയോയില്‍ മകള്‍ മാളവികയും അഭിനയിച്ചിരുന്നു. ഉടന്‍ തന്നെ മാളവികയെ സിനിമാ ലോകത്തും പ്രതീക്ഷിയ്ക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഓണാഘോഷത്തിന്റെ ഭാഗമായി കാളിദാസ് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുടുംബചിത്രത്തില്‍ കാളിദാസനൊപ്പമുളള പെണ്‍ക്കുട്ടി ആരാണെന്നാണ് കമന്റ് ബോക്‌സില്‍ നിറയുന്ന ചോദ്യം. ‘ക്യൂട്ടായ ഈ ചിത്രത്തില്‍ ക്യൂട്ടായിരിക്കുന്ന കുട്ടി ആരാണ്, അതാരാണ് ഒരു പുതിയ മെമ്പര്‍’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

മോഡലിങ് രംഗത്തു സുപരിചിതയായ തരിണിയാണ് കാളിദാസിനൊപ്പമുളള പെണ്‍ക്കുട്ടി. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിട്ടുണ്ട്.

പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ നക്ഷത്തിരം നകര്‍കിരത്’ ആണ് കാളിദാസിന്റെ പുതിയ ചിത്രം. ആഗസ്റ്റ് 31 നു തീയറ്ററുകളിലെത്തിയ ചിത്രം നല്ല പ്രതികരണങ്ങളാണ് നേടുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kalidas jayaram shares onam photos with family