/indian-express-malayalam/media/media_files/2025/11/08/kalidas-jayaram-malavika-2025-11-08-14-39-48.jpg)
മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും ഭാര്യ പാർവതിയും മക്കളായ കാളിദാസും മാളവികയുമെല്ലാം മലയാളികൾക്ക് ഏറെ സുപരിചിതരാണ്.
Also Read: മണി ഈസ് നോട്ട് എ പ്രോബ്ലം, കോസ്റ്റ്ലി ബ്രേക്ക്ഫാസ്റ്റ് ഒൺലി: യാത്രാചിത്രങ്ങളുമായി വർഷ
മാളവികയും ഭർത്താവ് നവനീതുമൊത്തുമായുള്ള രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് കാളിദാസ് ഇപ്പോൾ. ട്രെയിനർ എയർക്രാഫ്റ്റ് പറത്തുന്ന നവനീതിനെയാണ് വീഡിയോയിൽ കാണാനാവുക. ഒപ്പം കാളിദാസും മാളവികയുമുണ്ട്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
അടുത്തിടെ, നവനീതിന്റെ പിറന്നാളിനോട്​ അനുബന്ധിച്ച് കാളിദാസ് പങ്കുവച്ച ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ചിത്രങ്ങളിൽ മാളവികയ്ക്കും നവനീതിനുമൊപ്പം കാളിദാസിന്റെ ഭാര്യ താരിണിയും ഉണ്ടായിരുന്നു.
Also Read: ഗബ്രിയുടെ പെങ്ങളുടെ മധുരംവെപ്പിൽ താരമായി ജാസ്മിന്‍; ഫോട്ടോ
"മനോഹരമായ ഒരു യാത്ര അവസാനിക്കുന്നു. ഉന്മേഷവും പ്രചോദനവും നിറഞ്ഞതായി ഒരു തോന്നൽ. എന്റെ അളിയന് സ്നേഹവും സന്തോഷവും നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ഇതുപോലുള്ള നിമിഷങ്ങൾക്കും വരാനിരിക്കുന്ന എല്ലാത്തിനും നന്ദി. വലിയ കാര്യങ്ങൾ ലോഡിങ്," എന്നാണ് കാളിദാസ് കുറിച്ചത്.
2024 മേയ് മാസത്തിൽ ആയിരുന്നു മാളവികയും നവനീതും തമ്മിലുള്ള വിവാഹം. പാലക്കാട് നെന്മാറ സ്വദേശിയായ നവനീത് ഗിരീഷ് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്.
Also Read: ചാറ്റ്‍ജിപിടി ചതിച്ചതാ, പരീക്ഷയിൽ തോറ്റു: വെളിപ്പെടുത്തി കിം കർദാഷിയാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us