മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം-പാർവതി ദമ്പതികളുടേത്. മകൻ കാളിദാസ് സിനിമാ മേഖലയിൽ സജീവമാണ്. മകൾ മാളവിക സിനിമയിൽ തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഈ കുടുംബം. നാലു പേരുടെയും സന്തോഷ നിമിഷങ്ങളെല്ലാം ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെമൊക്കെ ആരാധകരെ അറിയിക്കാറുണ്ട്. കാളിദാസ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കാളിദാസ് തന്റെ പ്രണയിനി തരിണിയെ ഒച്ചയെടുത്ത് പേടിപ്പിക്കുന്നതായി വീഡിയോയിൽ കാണാം. പാർവതിയുമുണ്ട് വീഡിയോയിൽ. എന്നാൽ അവസാനം സഹോദരി മാളവികയെ പേടിപ്പിക്കാൻ നോക്കുമ്പോൾ കാളിദാസിന്റെ ദൗത്യം വിജയിക്കുന്നില്ല. കാളിദാസ് ഒച്ചയെടുത്തത് മാളവിക അറിഞ്ഞതു പോലുമില്ലെന്ന് പറയുന്നതാണ് സത്യം. “വർഷങ്ങൾ നീണ്ട അനുഭവത്തിന്റെ ഫലം” എന്നാണ് കാളിദാസ് ഇതിനു കുറിച്ചത്. അനവധി താരങ്ങൾ ഈ രസകരമായ വീഡിയോയ്ക്കു കമന്റുമായി എത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെയാണ് കാളിദാസ് പ്രണിയിനി തരിണിയെ ആരാധകരെ പരിചയപ്പെടുത്തിയത്. കാളിദാസിന്റെ പ്രൊഫൈലിലെ സ്ഥിര സാന്നിധ്യമാണിപ്പോൾ തരിണി.2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്നു തരിണി.കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു.
‘നച്ചത്തിരം നകർകിറത്’ എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. ‘രജ്നി’ ആണ് കാളിദാസിന്റെ പുതിയ ചിത്രം.