Latest News

ഓൺസ്ക്രീൻ റൗഡികളിൽ ഏറ്റവുമിഷ്ടം ആടുതോമയെ: കാളിദാസ് ജയറാം

തന്റെ പ്രിയപ്പെട്ട ഓൺസ്ക്രീൻ റൗഡി കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു കാളിദാസ്

Mohanlal, Spadikam, Aaduthoma, Kalidas Jayaram, Spadikam director Bhadran, ഇതെന്റെ റെയ്ബാന്‍ ഗ്ലാസ്, ഇതിലെങ്ങാനും നീ തൊട്ടാല്‍, സ്പടികം , മോഹൻലാൽ, ആടുതോമ, സംവിധായകന്‍ ഭദ്രന്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, Red FM

വർഷങ്ങൾ കഴിയുന്തോറും തിളക്കമേറുന്ന ചില കഥാപാത്രങ്ങളുണ്ട്. മലയാളസിനിമ കണ്ട അത്തരമൊരു കഥാപാത്രമായിരുന്നു ‘സ്ഫടിക’ത്തിലെ ആടുതോമ. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാൻ ഗ്ലാസ്സ് വെച്ച് നടക്കുന്ന ആടുതോമ. മോഹന്‍ലാലിന്റെ കരിയറില്‍ തന്നെ ആര്‍ക്കും മറക്കാനാകാത്ത കഥാപാത്രങ്ങളിലൊന്ന്. ഭദ്രന്‍ സംവിധാനം ചെയ്ത ‘സ്ഫടിക’ത്തിൽ ഒരേസമയം മാസും അഭിനയ പ്രാധാന്യമുള്ളതുമായ വേഷമായിരുന്നു മോഹൻലാലിന്റെ ആടുതോമ. ഓൺസ്ക്രീനിലെ തന്റെ പ്രിയപ്പെട്ട റൗഡി കഥാപാത്രവും ആടുതോമയാണെന്ന് വെളിപ്പെടുത്തുകയാണ് യുവനടന്മാരിൽ ശ്രദ്ധേയനായ കാളിദാസ് ജയറാം.

തന്റെ പുതിയ ചിത്രം ‘മിസ്റ്റർ ആൻഡ് മിസ് റൗഡി’യുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി റെഡ് എഫ് എമ്മിൽ അതിഥിയായെത്തിയപ്പോഴായിരുന്നു കാളിദാസിന്റെ ഈ വെളിപ്പെടുത്തൽ. ‘റൗഡി റൗണ്ട്’ എന്നു പേരിട്ട ചോദ്യോത്തരവേളയിൽ മറുപടി പറയുകയായിരുന്നു കാളിദാസ്. ‘ഓൺസ്ക്രീനിലെ ഏറ്റവും ഇഷ്ടപ്പെട്ട റൗഡി​ ആരാണ്’ എന്ന ആർ ജെ മൈക്കിന്റെ ചോദ്യത്തിനായിരുന്നു കാളിദാസ് ആടുതോമ എന്ന പേരു പറഞ്ഞത്. വീട്ടിലെ റൗഡി അനിയത്തി ചക്കിയാണെന്നും സിനിമയിലെ തന്റെ സമപ്രായക്കാരായ സഹപ്രവർത്തകർക്കിടയിലെ റൗഡി പെപ്പയാണെന്നും ചോദ്യങ്ങൾക്ക് ഉത്തരമായി കാളിദാസ് പറഞ്ഞു. തമിഴിൽ ഏറ്റവും ഇഷ്ടപ്പെട്ട റൗഡി ബാഷയാണെന്ന് അഭിപ്രായപ്പെട്ട കാളിദാസ്, ‘മിസ്റ്റർ ആൻഡ് മിസ് റൗഡി’ ടീമിലെ പ്രധാന റൗഡി അപർണയാണെന്നും പറഞ്ഞു. അച്ഛൻ ജയറാമിന്റെ റൗഡി വേഷങ്ങളിൽ കാളിദാസിനിഷ്ടം മൈലാട്ടത്തിലെ പഴനിയെയാണ്. അമ്മ ഷോയിൽ ആരാണ് ശരിക്കും റൗഡി എന്ന ചോദ്യത്തിന് അവിടെ എല്ലാവരും റൗഡിയാണെന്നായിരുന്നു കാളിദാസിന്റെ മറുപടി.

മോഹന്‍ലാല്‍, തിലകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘സ്ഫടികം’ മലയാള സിനിമയിലെ കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നായിരുന്നു. അധ്യാപകനായ അച്ഛനും അച്ഛന്റെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാന്‍ പ്രയാസപ്പെടുന്ന മകനുമായി തിലകനും മോഹന്‍ലാലും അഭിനയിച്ചു അനശ്വരമാക്കിയ ചിത്രം. സമാനതകളില്ലാത്ത ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകളും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ‘സ്ഫടികം 2’ എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്ന് കാണിച്ച് ബിജു കട്ടക്കല്‍ എന്ന സംവിധായകനായിരുന്നു രംഗത്ത്‌ വന്നത്. എന്നാൽ വൈകാതെ വാർത്തകളോട് പ്രതികരിച്ച് സംവിധായകൻ ഭദ്രൻ തന്നെ രംഗത്തെത്തി. “ഇതെന്റെ റേയ്ബാന്‍ ഗ്ലാസ്, ഇതിലെങ്ങാനും നീ തൊട്ടാല്‍…” എന്നൊരു ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെയായിരുന്നു പുതിയ ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം സംവിധായകന്‍ രേഖപ്പെടുത്തിയത്. ‘സ്ഫടികം’ ഒന്നേയുള്ളൂ, അത് സംഭവിച്ചു കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി.

Read more: ഇതെന്റെ റെയ്ബാന്‍ ഗ്ലാസ്, ഇതിലെങ്ങാനും നീ തൊട്ടാല്‍…

“തോൽപ്പിക്കും എന്ന് പറയുന്നിടത്ത്‌, ജയിക്കാനാണ് എനിക്കിഷ്ടം… പിന്നെ ആ പഴയ റെയ്ബാൻ ഗ്ലാസ്സ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ… ഇത് എന്റെ പുതു പുത്തൻ റെയ്ബാൻ, ഇതിൽ ആരുടേയും നിഴൽ വേണ്ട…”, എന്നായിരുന്നു ഭദ്രന് സംവിധായകൻ ബിജു ജെ.കട്ടക്കൽ മറുപടി നൽകിയത്. എന്നാൽ ചിത്രത്തിന് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തെ മലയാള സിനിമയിലെ നിരൂപകരും സ്വാഗതം ചെയ്തില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kalidas jayaram onscreen favorite rowdy character mohanlal aaduthoma

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com